SignIn
Kerala Kaumudi Online
Thursday, 25 April 2024 6.10 PM IST

നവീകരിച്ച നിസ്‌കാര മുറി ഉദ്ഘാടനം ചെയ്തു

hospital

പാലക്കാട്: പി.കെ.ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ നവീകരിച്ച നിസ്‌കാര മുറിയുടെ ഉദ്ഘാടനം ജനാബ് പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ജനോപകാരപ്രദമായ പദ്ധതികൾ നെഹ്റു ഗ്രൂപ്പ്‌ ചെയർമാൻ അഡ്വ. ഡോ.പി.കൃഷ്ണദാസ് പ്രഖ്യാപിച്ചു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അർഹരായ 500 പേർക്ക് കൊവിഡ് വാക്സിൻ സൗജന്യമായി നൽകും. വാണിയംകുളം എം.എം.ഐ.സി ഓർഫനേജ് വിദ്യാർത്ഥികൾക്ക് ഒരു വർഷകാലത്തേക്ക് പി.കെ ദാസ് ഹോസ്പിറ്റലിൽ സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, കിടത്തി ചികിത്സ വേണ്ടി വരുന്നവർക്ക് വാർഡിൽ 25 ശതമാനം ഇളവ്, ലാബ്, റേഡിയോളജി, ഫാർമസി എന്നീ വിഭാഗങ്ങളിൽ അർഹമായ ഇളവുകൾ എന്നിവ നൽകും. ചടങ്ങിൽ ഡയറക്ടർ ഡോ. ആർ.സി.കൃഷ്ണകുമാർ, പ്രിൻസിപ്പൽ ഡോ. എം.എ.ആൻഡ്രൂസ്, സൈതലവി ദാരിമി, അഷറഫ് മുസ്ല്യാർ, കെ.എം.മൊയ്തുപ്പ ഹാജി, ഡോ. മുഹ്സിൻ, ഡോ. അബ്ദുൾ റഷീം എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, ROOM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.