SignIn
Kerala Kaumudi Online
Friday, 19 April 2024 4.54 PM IST

കലവൂർ എൻ.ഗോപിനാഥ് അനുസ്മരണം

s

ആലപ്പുഴ: ഗുരുധർമ്മ പ്രചാരണസഭ ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്രഹ്മവിദ്യാലയ കനക ജൂബലി ആഘോഷവും കലവൂർ എൻ. ഗോപിനാഥ് അനുസ്മരണവും 21ന് നടക്കും. കാളാത്ത് 298-ാം നമ്പർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ബ്രഹ്മവിദ്യാലയ കനകജൂബിലി സമ്മേളനം ഗുരുധർമ്മ പ്രചരണ സഭ ജില്ല പ്രസിഡന്റ് ആർ. സുകുമാരൻ മാവേലിക്കര ഉദ്ഘാടനം ചെയ്യും. ആലപ്പുഴ മണ്ഡലം പ്രസിഡന്റ് കെ.എം. ജയസേനൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി വി.വി. ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തും. രാവിലെ 11ന് നടക്കുന്ന പഠനക്ളാസിന് സ്വാമി ബോധിതീർത്ഥ നയിക്കും. ഉച്ചക്ക് 2ന് നടക്കുന്ന ശിവഗിരി തീർത്ഥാടന നവതി സമ്മേളനം കേന്ദ്രസമിതി തീർത്ഥാടന സമിതി അംഗം സതീശൻ അത്തിക്കാട് ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗം എം.ഡി. സലിം അദ്ധ്യക്ഷത വഹിക്കും. കലവൂർ എൻ. ഗോപിനാഥ് അനുസ്മരണം ഉദ്ഘാടനം ഗാന്ധിയൻ ദർശനവേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ നിർവഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.