SignIn
Kerala Kaumudi Online
Saturday, 20 April 2024 6.54 AM IST

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ലൈനപ്പായി

uefa-champions-league

ചെൽസിക്കെതിരെ റയൽ

സൂറിച്ച് : ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ചെൽസി മുൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ നേരിടും.ഇന്നലെ നടന്ന ഡ്രോയിലാണ് ചെൽസിക്ക് എതിരാളിയായി റയലിനെ നറുക്കിട്ടെടുത്തത്. മറ്റൊരു ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. കഴിഞ്ഞ സീസണിൽ ചെൽസിയോട് ഫൈനലിൽ തോറ്റ ടീമാണ് മാഞ്ചസ്റ്റർ സിറ്റി. ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കും സ്പാനിഷ് ക്ളബ് വിയ്യാറയലും തമ്മിലാണ് മൂന്നാം ക്വാർട്ടർ ഫൈനൽ. അവസാന ക്വാർട്ടർ ഫൈനലിൽ പോർച്ചുഗീസ് ക്ളബ് ബെൻഫിക്കയെ ഇംഗ്ളീഷ് ക്ളബ് ലിവർപൂൾ നേരിടും.

പ്രീ ക്വാർട്ടറിന്റെ ഇരുപാദങ്ങളിലും ഫ്രഞ്ച് ക്ളബ് ലിലെയെ തോൽപ്പിച്ചാണ് ചെൽസി ക്വാർട്ടറിലെത്തിയത്.ആദ്യ പാദത്തിൽ 2-0ത്തിനും രണ്ടാം പാദത്തിൽ 2-1നുമായിരുന്നു ചെൽസിയ‌ുടെ വിജയം. സൂപ്പർ താരങ്ങളായ മെസിയും നെയ്മറും എംബാപ്പെയും റാമോസുമണിനിരന്ന പാരീസ് എസ്.ജിയെ മറികടന്നാണ് റയൽ ക്വാർട്ടറിലെത്തിയിരിക്കുന്നത്. ആദ്യ പാദത്തിൽ പി.എസ്.ജി ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചെങ്കിലും രണ്ടാം പാദത്തിൽ 3-1ന് ജയിച്ച് റയൽ അവസാന എട്ടിലിടം പിടിക്കുകയായിരുന്നു. കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ റയലിനെ തോൽപ്പിച്ചത് ചെൽസിയാണ്.

ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തിയാണ് അത്‌ലറ്റിക്കോ ഇക്കുറി ക്വാർട്ടർ ഫൈനലിന് ടിക്കറ്റെടുത്തത്. ആദ്യ പാദത്തിൽ 1-1ന് സമനിലയിൽ പിരിഞ്ഞശേഷം രണ്ടാം പാദത്തിൽ 1-0ത്തിന് അത്‌ലറ്റിക്കോ വിജയിക്കുകയായിരുന്നു. സ്പോർട്ടിംഗ് സി.പിയെ മറികടന്നാണ് മാഞ്ചസ്റ്റർ സിറ്റി അവസാന എട്ടിലെത്തിയത്. കഴിഞ്ഞ സീസൺ ക്വാർട്ടർ ഫൈനലിൽ ബൊറൂഷ്യ ഡോർട്ട്മുണ്ടിനെയും സെമിയിൽ പാരീസ് എസ്.ജിയെയും തോൽപ്പിച്ചശേഷമാണ് മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ ചെൽസിക്ക് മുന്നിൽ കീഴടങ്ങിയത്.

സാൽസ് ബർഗിനെ ഇരുപാദങ്ങളിലുമായി 8-2 എന്ന ഗോൾ മാർജിനിൽ തോൽപ്പിച്ചാണ് ബയേൺ ക്വാർട്ടറിനെത്തുന്നത്. ഇറ്റാലിയൻ ക്ളബ് യുവന്റസിനെയാണ് വിയ്യാറയൽ പ്രീ ക്വാർട്ടറിൽ പുറത്താക്കിയത്. മറ്റൊരു ഇറ്റാലിയൻ ക്ളബ് ഇന്റർ മിലാനെ മടക്കി അയച്ചാണ് ലിവർപൂളിന്റെ ക്വാർട്ടറിലേക്കുള്ള കടന്നുവരവ്. ബെൻഫിക്ക ഡച്ച് ക്ളബ് അയാക്സിനെയാണ് പ്രീ ക്വാർട്ടറിൽ മറികടന്നത്.

ചെൽസിയും റയൽ മാഡ്രിഡും തമ്മിലുള്ള ക്വാർട്ടറിലെ വിജയികളും മാഞ്ചസ്റ്റർ സിറ്റി -അത്‌ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടർ ഫൈനലിലെ വിജയികളും തമ്മിലാണ് ആദ്യ സെമി ഫൈനൽ.

രണ്ടാം സെമിഫൈനലിൽ ബെൻഫിക്ക- ലിവർപൂൾ ക്വാർട്ടർ ഫൈനലിലെ വിജയികൾ ബയേൺ- വിയ്യാറയൽ ക്വാർട്ടറിലെ വിജയികളെ നേരി‌ടും.

ഏപ്രിൽ ഏഴ് വ്യാഴാഴ്ച ഇന്ത്യൻ സമയം വെളുപ്പിന് 12.30നാണ് ആദ്യ പാദ ക്വാർട്ടർ ഫൈനലുകൾ

രണ്ടാം പാദം ഏപ്രിൽ 14വ്യാഴാഴ്ച ഇന്ത്യൻ സമയം വെളുപ്പിന് 12.30ന് നടക്കും.

ഏപ്രിൽ 28ന് ആദ്യ പാദ സെമിഫൈനലുകളും മേയ് അഞ്ചിന് രണ്ടാം പാദ സെമിഫൈനലുകളും നടക്കും.

മേയ് 29നാണ് ഫൈനൽ.

പാരീസ് ഫൈനൽ

റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിലായിരുന്നു ഇത്തവണ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ നടക്കേണ്ടിയിരുന്നത്. എന്നാൽ ഉക്രെയ്നുമായുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ വേദി പാരീസിലേക്ക് മാറ്റിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, UEFA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.