കോഴിക്കോട്: എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത എഴുത്തുകാരൻ വി.ആർ സുധീഷ് നിർവഹിച്ചു. ജില്ല സെക്രട്ടറി ടി.അതുൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.സിനാൻ ഉമ്മർ, സരോദ് ചങ്ങാടത്ത്, ജില്ലാ ജോയിന്റ് സെക്രട്ടറി ബി.സി അനുജിത്ത്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം അമൽ രാജീവ്, ജില്ലാ കമ്മിറ്റി അംഗം ഫാത്തിമ നസ്രി എന്നിവർ പങ്കെടുത്തു.
ഏപ്രിൽ 1, 2, 3 തീയതികളിൽ കാപ്പാട് വെച്ചാണ് ജില്ലാ സമ്മേളനം. ഇതിന്റെ ഭാഗമായി സെമിനാറുകൾ, സാംസ്കാരിക സദസുകൾ, പുസ്തകോത്സവം, പ്രഭാഷണങ്ങൾ, ടൂർണമെന്റുകൾ എന്നിവ സംഘടിപ്പിക്കും. പതാക - കൊടിമര - ദീപശിഖാ ജാഥകളും പൊതുസമ്മേളനവുമുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |