തിരുവനന്തപുരം:കേരളത്തിലെ കായിക പരിശീലകർക്കും,ട്രെയിനർമാർക്കുമായി കേരള ഒളിമ്പിക് അസോസിയേഷൻ രണ്ട് ദിവസത്തെ ശില്പശാല സംഘടിപ്പിക്കും.'കോച്ചസ് അപ്ഗ്രഡേഷൻ' എന്ന വിഷയത്തിലാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ശില്പശാല.ഇന്ന് വൈകിട്ട് 5ന് എൽ.എൻ.സി.പി.ഇയിൽ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ പ്ലാനിംഗ് കമ്മിറ്റി ചെയർമാനും ദക്ഷിണ ഏഷ്യൻ അത്ലറ്റിക് ഫെഡറേഷൻ പ്രസിഡന്റുമായ ഡോ.ലളിത് ഭാനൊട്ട് ശില്പശാല ഉദ്ഘാടനം ചെയ്യും.എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ.ജി കിഷോർ മുഖ്യപ്രഭാഷണം നടത്തും.കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.നാളെ വൈകിട്ട് 5.30ന് നടക്കുന്ന സമാപന ചടങ്ങിൽ ശില്പശാലയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം.എബ്രഹാം വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |