കോട്ടയം : എം.ജി സർവകലാശാല സ്കൂൾ ഒഫ് ബിഹേവിയറൽ സയൻസസിന്റെ കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ 18 നും 45 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതികൾക്ക് തയ്യൽ, ചവിട്ടി നിർമ്മാണം, കരകൗശല വസ്തു നിർമ്മാണം തുടങ്ങിയവയിൽ സൗജന്യ പരിശീലനം നൽകുന്നു. താത്പര്യമുളളവർ മേൽവിലാസവും ഭിന്നശേഷി സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റും സഹിതം വകുപ്പ് മേധാവി, സ്കൂൾ ഒഫ് ബിഹേവിയറൽ സയൻസസ്, മഹാത്മാഗാന്ധി സർവകലാശാല, കോട്ടയം എന്ന വിലാസത്തിൽ അപേക്ഷിക്കുകയോ 7025778974, 9495213248 എന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |