കിളിമാനൂർ:കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥിനികളെ ജില്ലാ പഞ്ചായത്ത് അനുമോദിച്ചു.സ്കൂൾ പി.ടി.എ പ്രസിഡന്റ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് മനോജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി. ഗിരികൃഷ്ണൻ അവാർഡ് വിതരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെ.സജികുമാർ,പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ,സ്കൂൾ വൈസ് പ്രിൻസിപ്പൽ ജ്യോതി,പ്രിൻസിപ്പൽ അസിതാനാഥ് .ജി.ആർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |