തൃക്കരിപ്പൂർ: ഇന്നുരാത്രി ഗോവയിൽ ഐ.എസ്.എൽ ഫൈനൽ മത്സരത്തിന്റെ വിസിലുയരുന്നതും കാത്ത് മലയാളക്കര കണ്ണുംകാതും കൂർപ്പിച്ചിരിക്കുമ്പോൾ ഫുട്ബാളിനെ നെഞ്ചോടുചേർത്ത തൃക്കരിപ്പൂരുകാരിൽ ആവേശത്തിന്റെ തിരമാലകൾ ഉയരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരം പയ്യന്നൂർ സ്വദേശി സഹൽ അഹമ്മദ് പലതവണയായി ബൂട്ടുകെട്ടിയ ഹിറ്റാച്ചി ക്ലബ്ബ് തൃക്കരിപ്പൂരിന്റെ പ്രവർത്തകരാണ് പ്രിയ താരത്തിന്റെ കളി മികവ് പ്രതീക്ഷിച്ച് ഫൈനലിനായി കാത്തിരിക്കുന്നത്. വിവിധ സെവൻസ് ടൂർണ്ണമെന്റുകളിൽ സഹലിന്റെ മികവിൽ ട്രോഫി നേടിയ ഓർമ്മകളിലാണ് ക്ലബ്. സഹലിന്റെ ഗോൾ നേട്ടവും ബ്ലാസ്റ്റേഴ്സിന്റെ വിജയവുമായി ചക്രപാണി ക്ഷേത്രത്തിലടക്കം വിവിധ പള്ളികളിലും അമ്പലങ്ങളിലും നേർച്ചകൾ നേർന്നു കാത്തിരിക്കുകയാണ് ആരാധകർ. അതോടൊപ്പം നാട്ടിലെത്തുന്ന ഈ കവ്വായിക്കാരന് വൻ സ്വീകരണമൊരുക്കാൻ തയ്യറാക്കുകയാണ് ഹിറ്റാച്ചി ക്ലബ്ബ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |