SignIn
Kerala Kaumudi Online
Friday, 29 March 2024 11.15 AM IST

വാഹനങ്ങൾക്ക് തീ പിടിക്കാതിരിക്കാൻ, അതീവജാഗ്രത വേണം

car

പത്തനംതിട്ട : വാഹനങ്ങളിൽ തീ പിടിക്കുന്ന സംഭവം ആവർത്തിക്കുകയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കൃത്യമായ ഇടപെടൽ നടത്താത്തതുകൊണ്ടാണ് പലപ്പോഴും വലിയ അപകടങ്ങൾ ഉണ്ടാകുന്നത്. വാഹനം കൈകാര്യം ചെയ്യുന്നവർക്ക് സുരക്ഷാ കാര്യങ്ങളിൽ വ്യക്തമായ മുൻകരുതൽ ഇല്ലാത്തത് അപകടങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കും. എൽ.പി.ജി ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾ, പഴയതും ശരിയായ പരിപാലനം ഇല്ലാത്തതുമായ വാഹനങ്ങൾ, ഇന്ധന ചോർച്ചയുള്ള വാഹനങ്ങൾ, അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന വാഹനങ്ങൾ എന്നിവ പെട്ടെന്ന് തീപിടിക്കാൻ സാദ്ധ്യത കൂടുതലാണ്. എൻജിൻ അമിതമായി ചൂടാകുന്നുണ്ടോ എന്ന് പരിശോധിക്കണം. കൂളിംഗ് സിസ്റ്റം ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ എൻജിൻ ഓവർ ഹീറ്റ് ആകും. എൻജിൻ ഓയിൽ ലീക്കായാൽ ശരിയായ ലൂബ്രിക്കേഷൻ ലഭിക്കാതെ വരികയും എൻജിൻ വരണ്ട് അമിതമായി ചൂടാകുകയും തീ പിടിക്കുന്നതിന് കാരണമാവുകയും ചെയ്യും. പാർട്സുകൾ തേയ്മാനം വന്ന് നശിക്കുന്നതും തീ പിടിക്കുന്നതിന് കാരണമാകും. ആയതിനാൽ വാഹനം കൃത്യമായ ഇടവേളകളിൽ അംഗീകൃത സ്ഥാപനങ്ങളിൽ കൊടുത്ത് സർവീസ് ചെയ്യണം.

പുക ഉയർന്നാൽ

പുക ഉയരുന്ന വാഹനം മുന്നോട്ട് നീങ്ങിയാൽ വയറിംഗ് സംവിധാനങ്ങൾ തീ പിടിക്കുന്നതിനും വാതിലുകൾ ഉൾപ്പെടെ ഓട്ടോമാറ്റിക് സംവിധാനങ്ങൾ കത്തി തകരാറിൽ ആകുന്നതിനും ഇടവരുത്തും. വാഹനത്തിലെ ആളുകൾക്ക് പുറത്തുകടക്കാൻ കഴിയാതെ വന്നാൽ ജീവൻ അപകടത്തിൽപ്പെടും.

യൂസ്ഡ് കാർ ഉപയോഗിക്കുമ്പോൾ

വളരെ വിലക്കുറവിൽ ലഭിക്കും എന്നതാണ് യൂസ്ഡ് കാറിന്റെ മുഖ്യആകർഷണം. വാഹനങ്ങളുടെ രൂപവും സഞ്ചരിച്ച കിലോമീറ്ററും മാത്രം നോക്കിയാണ് ആളുകൾ വാഹനം വാങ്ങുന്നത്. എന്നാൽ ഇത്തരം വാഹനങ്ങൾക്ക് പലപ്പോഴും ശരിയായ മെയിന്റനൻസ് ഉണ്ടായിരിക്കില്ല. യൂസ്ഡ് കാർ വാങ്ങുന്നവർ അവ അംഗീകൃതസർവീസ് സെന്ററുകളിൽ മാത്രം സർവീസ് ചെയ്തവയാണെന്ന് ഉറപ്പ് വരുത്തിയിരിക്കണം.

ഇന്ധനങ്ങൾ സൂക്ഷിക്കുമ്പോൾ
പെട്രോൾ, ഡീസൽ , സിഗരറ്റ് ലൈറ്റർ , എയർ പ്യൂരിഫയർ, സാനിട്ടൈസർ എന്നിവ വാഹനത്തിനുള്ളിൽ സൂക്ഷിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ അതിനുള്ളിൽ ഉയർന്ന താപം രൂപപ്പെടുകയും ഏതെങ്കിലും തരത്തിൽ ഒരു സ്പാർക്ക് ഉണ്ടായാൽ തീ പടർന്ന് പിടിക്കാൻ ഇടയാക്കുകയും ചെയ്യും. നിർബന്ധമായും ഇത് ഒഴിവാക്കണം.

" രണ്ടുകിലോയുടെ ഒരു ഡി.സി.പി ഫയർ എക്സ്റ്റിഗ്യൂഷർ നിർബന്ധമായും വാഹനത്തിൽ കരുതണം. അവ ലഭ്യമല്ലെങ്കിൽ ഉണങ്ങിയ മണ്ണ് വാരി തീ പിടിച്ച ഭാഗത്തേക്ക് ശക്തമായി അടിക്കുന്നതും തീ അണയ്ക്കാൻ ഉപകരിക്കും. ചൂടായിരിക്കുന്ന എൻജിൻ ഭാഗത്തേക്ക് വെളളം ഒഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

വി. വിനോദ് കുമാർ

അടൂർ ഫയർ സ്റ്റേഷൻ ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.