കോഴിക്കോട്: വിൽപ്പനയ്ക്ക് കൊണ്ടുവന്ന ബ്രൗൺഷുഗറുമായി ഒരാൾ പിടിയിൽ. കോട്ടപാടം നാദിയ മൻസിൽ നൗഷാദ് എന്ന കുട്ടൻ നൗഷാദ് ( 33)നെയാണ് ഫറോക്ക് സബ് ഇൻസ്പെക്ടർ കെ.ഷുഹൈബും ഡൻസാഫും ചേർന്ന് പിടികൂടിയത്.
ബ്രൗൺഷുഗർ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഫറോക്ക് അസി.കമ്മിഷണർ എ.എം.സിദ്ധിഖിന്റെ നിർദ്ദേശപ്രകാരം ഫറോക്ക് പൊലീസും ഡൻസാഫും ചേർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ബ്രൗൺഷുഗറും മെഷീനും കണ്ടെടുത്തത്. നൗഷാദിനോട് ബ്രൗൺഷുഗർ വാങ്ങുന്നവരെകുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.
ഡൻസാഫ് സ്ക്വാഡ് അംഗങ്ങളെ കൂടാതെ ഫറോക്ക് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ലതീഷ് കുമാർ, വനിത സി.പി.ഒ ഡയാന ബെർണാഡ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |