ചെങ്ങന്നൂർ : ഇരമല്ലിക്കര ശ്രീ ചിത്തിര തിരുനാൾ ഗ്രാമീണ ഗ്രന്ഥശാലയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് പൗർണ്ണമി ക്ഷേത്രാങ്കണത്തിൽ സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും. ശ്രീ അയ്യപ്പകോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.കെ.സി പ്രകാശ് അദ്ധ്യക്ഷത വഹിക്കും.
ഗ്രാമ പത്രിക പുരസ്കാരം മികച്ച ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ജേതാവ് അനിൽ അമ്പാടി ഏറ്റുവാങ്ങും. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ജി.കൃഷ്ണകുമാർ
മുഖ്യ പ്രഭാഷണം നടത്തും. ഗ്രാമീണ പുസ്തക വിതരണ ഉദ്ഘാടനം ചെങ്ങന്നൂർ താലൂക്ക് ലൈബ്രററി സെക്രട്ടറി ബി. ഷിജിലാൽ നിർവ്വഹിക്കും. 10.30 മുതൽ ഗാനമേള.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |