SignIn
Kerala Kaumudi Online
Friday, 29 March 2024 5.13 PM IST

സെഞ്ച്വറി നന്മ ട്രസ്റ്റ് ഐ.സി.യു മൊബൈൽ ആംബുലൻസ് നാടിന് സമർപ്പിച്ചു

mobile-ambulance
സെഞ്ച്വറി നന്മ ട്രസ്റ്റിന്റെ മൊബൈൽ ആംബുലൻസ് ഫാ. ഡേവിഡ് ചിറമേൽ നാടിനായി സമർപ്പിക്കുന്നു.

താനൂർ: താനാളൂർ സെഞ്ച്വറി നന്മ ചാരിറ്റബിൾ ട്രസ്റ്റ് ആധുനിക സജീകരണങ്ങളുള്ള മൊബൈൽ ഐ.സി.യു ആംബുലൻസ് നാടിന് സമർപ്പിച്ചു. ജീവകാരുണ്യ പ്രവർത്തകൻ ഫാ: ഡേവിഡ് ചിറമേൽ താനാളൂരിൽ നടന്ന ചടങ്ങിൽ ആംബുലൻസ് നാടിനായി സമർപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ നാസർ കുന്നത്ത് അദ്ധ്യക്ഷനായിരുന്നു.
പത്ത് വർഷം മുൻപ് വട്ടപ്പാറ വളവിൽ വാഹന അപകടത്തിൽ മരണപെട്ട സെഞ്ച്വറി പ്രവർത്തകരായിരുന്ന അസ്‌കർ വെള്ളിയത്ത്, കബീർ തയ്യിൽ എന്നിവരുടെ അനുസ്മരണാർത്ഥമാണ് ആംബുലൻസ് സമർപ്പണം നടന്നത്. പ്രദേശത്തെ മൺമറഞ്ഞ് പോയ സാമൂഹിക സന്നദ്ധ കലാകായിക രംഗങ്ങളിലെ പ്രതിഭകളായിരുന്നവരെയും നാട്ടുകാരണവന്മാർക്കും വേദിയിൽ സ്മരണാഞ്ജലി അർപ്പിച്ചു.
സെഞ്ച്വറി പുതിയതായി നിർമ്മിക്കുന്ന ടർഫ് കോർട്ടിന്റെ ശിലാസ്ഥാപനം ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ് എന്നിവർ സംസാരിച്ചു. രാഷ്ട്രീയ, സന്നദ്ധ സംഘടനാ പ്രധിനിധികൾ വേദിയിൽ സന്നിഹിതരായിരുന്നു.
സന്നദ്ധ സേവന പ്രവർത്തകരായ അഡ്വ: റഷീദ് അലി, അബ്ദുപ്പാ വേങ്ങര, അസിസ് മഞ്ചേരി, മുജീബ് താനാളൂർ, ടി. അദ്രുഹാജി, മൂഹിയുദ്ധിൻ പകര, നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് മാതൃകയായ പി.എസ് കുടുംബത്തിന് വേണ്ടി പി.എസ് ഹമിദ് ഹാജി എന്നിവർക്കും നിഷ്പക്ഷ മാദ്ധ്യമാ പ്രവർത്തനത്തിനായി താനൂർ പ്രസ് ക്ലബിന് വേണ്ടി പ്രേമൻ താനൂർ, അബ്ദുൽകലാം ആസാദ്, ഷെഫീഖ് താനൂർ എന്നിവർക്കുമുള്ള ഉപഹാരങ്ങൾ ഫാ: ഡേവിഡ് ചിറമേൽ നൽകി. താനാളൂർ പഞ്ചായത്ത് കിഡ്നി വെൽഫെയർ സൊസൈറ്റിക്ക് സെഞ്ച്വറി നന്മ ട്രസ്റ്റിന്റെ ധനസഹായം വേദിയിൽ കൈമാറി. ട്രസ്റ്റ് സെക്രട്ടറി പി.എസ് സഹദേവൻ, വൈസ് ചെയർമാൻ വെള്ളിയത്ത് സെയ്തലവി തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.