ന്യൂഡൽഹി: അസൻസോൾ ലോകസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്ന ശത്രുഘ്നൻ സിഹ്നയെ ബി.ജെ.പി എം.എൽ.എ അഗ്നിമിത്ര പോൾ നേരിടും. നിലവിൽ അസൻസോൾ സൗത്ത് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് അഗ്നിമിത്ര പോൾ. മുതിർന്ന സി.പി.എം നേതാവ് പാർത്ഥ മുഖർജിയാണ് ഇടത് മുന്നണി സ്ഥാനാർത്ഥി.
മുൻ കേന്ദ്രമന്ത്രി ബാബുൾ സുപ്രിയോ ബി.ജെ.പി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. മമതാ ബാനർജി മന്ത്രിസഭയിൽ അംഗമായിരുന്ന സുബ്രത മുഖർജി അന്തരിച്ചതിനെ തുടർന്ന് ഒഴിവ് വന്ന ബാലിഗഞ്ച് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ബാബുൽ സുപ്രിയ മത്സരിക്കും. ബി.ജെ.പിയുടെ വനിതാ വിഭാഗം നേതാവ് കീയ ഘോഷാണ് ബാബുലിന്റെ മുഖ്യ എതിരാളി. ചാനൽ ചർച്ചകളിലെസജീവ സാന്നിദ്ധ്യമായ സൈറ ഷാ ഹലീമാണ് ഇവിടെ സി.പി.എം സ്ഥാനാർത്ഥി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |