സാവോ പോളോ : ബ്രസീലിൽ മെസേജിംഗ് ആപ്പായ ടെലിഗ്രാം നിരോധിച്ചു. വ്യാജപ്രചാരണങ്ങൾ തടയാൻ നടപടിയെടുക്കുന്നില്ലെന്ന് കാട്ടി സുപ്രീംകോടതിയുടേതാണ് ഉത്തരവ്.
ഒക്ടോബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോ പ്രചാരണത്തിന് പ്രധാനമായും ഉപയോഗിച്ചിരുന്നത് ടെലിഗ്രാമാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ബൊൽസൊനാരോയ്ക്കെതിരെ വ്യക്തിപരമായ അന്വേഷണത്തിനും സുപ്രീംകോടതി ഉത്തരവിട്ടു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഔദ്യോഗിക ആശയവിനിമയ മാർഗങ്ങൾ ഉപയോഗിച്ചതിനെതിരെ ബൊൽസൊനാരോയ്ക്കെതിരെ നേരത്തെ അന്വേഷണ ഉത്തരവിട്ടിട്ടും അത് നടപ്പിലാകാത്തതും കോടതി ചൂണ്ടിക്കാട്ടി. തെറ്റായ പ്രചാരണങ്ങൾ നടത്തിയതിന് ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയവ ബൊൽസൊനാരോയുടെ പോസ്റ്റുകൾ നീക്കം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |