SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.54 AM IST

കെ-റെയിൽ വിരുദ്ധ സമരത്തിന് കെ.എസ്.യു കല്ല് മോഷ്ടിച്ചെന്ന്

ksu

കൊല്ലം: കെ.എസ്.യു ഇന്നലെ കൊല്ലത്ത് സംഘടിപ്പിച്ച സിൽവർ ലൈൻ വിരുദ്ധ സമരത്തിന് ഉപയോഗിച്ചത് മോഷ്ടിച്ച കെ- റെയിൽ കല്ലെന്ന് സംശയമുയർന്നതിനെ തുടർന്ന് കല്ല് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസിന്റെ നിർദ്ദേശ പ്രകാരം കെ- റെയിൽ അധികൃതർ ഇന്ന് കല്ല് പരിശോധിക്കും. കല്ലിലെ സീരിയൽ നമ്പർ പരിശോധിച്ചാൽ എവിടെയെങ്കിലും സ്ഥാപിച്ചതാണോയെന്ന് കണ്ടെത്താനാകും. അങ്ങനെയെങ്കിൽ മോഷണത്തിന് കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

കൊല്ലം റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്ന് സർവേക്കല്ല് വഹിച്ച് പ്രകടനമായാണ് പ്രവർത്തകർ സ്റ്റേഷന് മുന്നിലെത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം സമരം ഉദ്ഘാടനം ചെയ്തു. കെ.എസ്‌.യു ഇരവിപുരം നിയോജകമണ്ഡലം പ്രസിഡന്റ് നസ്മൽ കലതിക്കാട് അദ്ധ്യക്ഷത വഹിച്ചു. സമരവുമായി ബന്ധപ്പെട്ട് 20 കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.