തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്രിട്ടതിന് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധുവിനെതിരെ യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് റ്റിജിൻ ജോസഫ് ഹൈക്കമാൻഡിന് പരാതി നൽകി.
ചെന്നിത്തല പണം നൽകി സ്വകാര്യ ഓൺലൈൻ ചാനലിൽ കെ.സി.വേണുഗോപാലിനെതിരെ നിരന്തരം ആക്ഷേപങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. ഓൺലൈൻ ചാനലിന് നൽകുന്ന പണം കൊണ്ട് ഏതെങ്കിലും പാവപ്പെട്ടവർക്ക് വീട് വച്ചുകൊടുക്കരുതോ എന്നായിരുന്നു പഴകുളം മധു പോസ്റ്റിന് താഴെ കമന്റിട്ടത്. പിന്നീട് ഇത് ഡിലീറ്റ് ചെയ്തു. താനല്ല കമന്റിട്ടത് എന്നാണ് പഴകുളം മധുവിന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |