മണ്ണാർക്കാട്: വേനൽ ചൂടിൽ ദാഹിച്ചു വലയുന്ന പറവകൾക്ക് ദാഹജലം നൽകുന്ന വോയ്സ് ഒഫ് മണ്ണാർക്കാട് പ്രവർത്തകരുടെ നേതൃത്വത്തിലുള്ള കിളിനീർ പദ്ധതിക്ക് തുടക്കമായി. മണ്ണാർക്കാട്ടെ വിവിധ റസിഡൻഷ്യൽ അസോസിയേഷനുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മണ്ണാർക്കാടിന്റെ വിവിധ ഭാഗങ്ങളിൽ 150 പ്രകൃതി സൗഹൃദ മൺചട്ടികളാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.
വിവിധ റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾക്ക് വോയ്സ് ഒഫ് മണ്ണാർക്കാടിന്റെ പ്രവർത്തകർ കിളിനീർ ചട്ടികൾ വിതരണം ചെയ്താണ് പരിപാടി ഉദ്ഘാടനം ചെയ്തത്. രണ്ടു വർഷം മുമ്പും വോയ്സ് ഒഫ് മണ്ണാർക്കാട് സംഘടനയുടെ പ്രവർത്തകർക്കിടയിൽ കിളിനീർ ചട്ടികൾ വിതരണം ചെയ്തിരുന്നു. വോയ്സ് ഒഫ് മണ്ണാർക്കാട് ഭാരവാഹികളായ ഗഫൂർ പൊതുവത്ത്, രമേഷ് പൂർണ്ണിമ, ശ്രീവത്സൻ, ഷമീർ വൈശ്യൻ, നസീർ, വിജയേഷ്, സതീഷ് കാത്തിരപ്പുഴ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |