SignIn
Kerala Kaumudi Online
Thursday, 25 April 2024 12.05 PM IST

ഷൂട്ടൗട്ടിൽ പൊലിഞ്ഞ സ്വപ്നം ; കേരള ബ്ളാസ്റ്റേഴ്സിനെ തോൽപ്പിച്ച് ഹൈദരാബാദ് എഫ് സി ഐ എസ് എൽ ചാമ്പ്യൻമാർ

rahul

ബ്ളാസ്റ്റേഴ്സിന്റെ മൂന്ന് പെനാൽറ്റി കിക്കുകൾ സേവ് ചെയ്ത ഹൈദരാബാദ് ഗോളി കട്ടിമണി സൂപ്പർ ഹീറോ

ഫത്തോർദ : നിശ്ചിത സമയത്തും അധികസമയത്തും ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട കലാശക്കളിയിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ കേരള ബ്ളാസ്റ്റേഴ്സിനെ 3-1ന് കീഴടക്കി ഹൈദരാബാദ് എഫ്.സി തങ്ങളുടെ ആദ്യ ഐ.എസ്.എൽ കിരീടം സ്വന്തമാക്കി. ഫത്തോർദയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഫൈനലിന്റെ 68-ാം മിനിട്ടിൽ മലയാളി താരം കെ.പി രാഹുലിലൂടെ മുന്നിലെത്തിയ ബ്ളാസ്റ്റേഴ്സിനെ 88-ാം മിനിട്ടിൽ സാഹിൽ ടവോറയുടെ ഗോളാണ് സമനിലയിൽ കുരുക്കി ഷൂട്ടൗട്ടിലേക്ക് കൊണ്ടുപോയത്. ഷൂട്ടൗട്ടിൽ ബ്ളാസ്റ്റേഴ്സിന്റെ മൂന്ന് കിക്കുകൾ സേവ് ചെയ്ത ഹൈദരാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണിയുടെ മാസ്മരിക പ്രകടനം ഹൈദരാബാദിന് കന്നിക്കിരീടം നേടിക്കൊടുക്കുകയും ചെയ്തു.

ഗോളുകൾ ഇങ്ങനെ

68-ാംമിനിട്ട്

കെ.പി രാഹുൽ

മദ്ധ്യനിരയിൽ നിന്ന് ജീക്ക്സൺ നൽകിയ പന്തുമായി കുതിച്ച രാഹുൽ ബോക്സിന് വെളിയിൽ നിന്ന് തൊടുത്ത ഒരു ലോംഗ് റേഞ്ചർ ഹൈദരാബാദ് ഗോളി കട്ടിമണിയു‌ടെ കൈയിൽ തട്ടി വലയിൽ കയറുന്നു.


88-ാം മിനിട്ട്

ഹാളിചരൺ നർസാറിയു‌ടെ ഫ്രീകിക്ക് ഗിൽ തട്ടിയകറ്റിയത് പിടിച്ചെടുത്താണ് പോസ്റ്റിന്റെ ഇടതുവശത്തുനിന്ന് സാഹിൽ ടവോറ ബ്ളാസ്റ്റേഴ്സിന്റെ വലയിലേക്ക് വളച്ചടിച്ചുകയറ്റിയത്.

ഷൂട്ടൗട്ടിലെ കളി

ഷൂട്ടൗട്ടിൽ ബ്ളാസ്റ്റേഴ്സിനായി ആദ്യ കിക്കെടുത്ത ലെസ്കോവിച്ചിന്റെ ഷോട്ട് ഗോളി കട്ടിമണി സേവ് ചെയ്തു. രണ്ടാം കിക്കെടുത്ത നിഷുകുമാറിന്റെ ആദ്യ കിക്കും റീ കിക്കും കൂടി കട്ടിമണി സേവ് ചെയ്തത് നിർണായകമായി. മൂന്നാം കിക്കെടുത്ത ആയുഷ് അധികാരിയാണ് ആദ്യം വലകുലുക്കിയത്.എന്നാൽ ജീക്സണിന്റെ നാലാം കിക്കും കട്ടിമണി തട്ടിയകറ്റി.

ഹൈദരാബാദിനായി ക്യാപ്ടൻ യാവോ വിക്ടർ ആദ്യ കിക്ക് വലയിലാക്കി . രണ്ടാമത്തെ കിക്ക് സിവേരിയോ പുറത്തേക്കടിച്ചുകളഞ്ഞു. മൂന്നാം കിക്ക് ഖമാറ ഈസിയായി വലയിലാക്കി.നാലാം കിക്ക് ഗോളാക്കി നർസാറി വിജയമുറപ്പിച്ചു.

ഐ.എസ്.എൽ ഫൈനലിൽ ബ്ളാസ്റ്റേഴ്സിന് വേണ്ടി സ്കോർ ചെയ്യുന്ന രണ്ടാമത്തെ മലയാളി താരമാണ് രാഹുൽ.2016ൽ മുഹമ്മദ് റാഫി ഗോളടിച്ചിരുന്നു.

കേരള ബ്ളാസ്റ്റേഴ്സിന്റെ മൂന്നാം ഐ.എസ്.എൽ ഫൈനലായിരുന്നു ഇത്.

2014ലെ ആദ്യ സീസണിൽ ബ്ളാസ്റ്റേഴ്സ് ഫൈനലിലെത്തിയെങ്കിലും അത്‌ലറ്റിക്കോ ഡി കൊൽക്കത്തയോട് ഏകപക്ഷീയമായ ഒരു ഗോളിന് കീഴടങ്ങേണ്ടിവന്നു.

2016ലെ ഫൈനലിൽ ഇതേ എതിരാളികൾ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബ്ളാസ്റ്റേഴ്സിനെ കീഴടക്കിയത്.

2019ൽ രൂപീകൃതമായ ഹൈദരാബാദ് എഫ്.സി ആദ്യമായാണ് ഐ.എസ്.എൽ പ്ളേ ഓഫിലേക്ക് എത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ISL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.