കൊല്ലം: പാഠ്യപദ്ധതി പരിഷ്കരണം വേഗത്തിലാക്കണമെന്നും സ്കൂൾ വിദ്യാഭ്യാസ ഏകീകരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും രണ്ട് ദിവസമായി കൊല്ലത്ത് നടന്ന കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഓരോ വിദ്യാർത്ഥിയുടെയും അഭിരുചിക്കനുസൃതമായ അക്കാഡമിക് പ്രവർത്തനങ്ങളാണ് വിദ്യാലയങ്ങളിൽ ഉണ്ടാകേണ്ടതെന്ന് വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അദ്ധ്യാപകർ മികച്ച വിദ്യാർത്ഥികളാകണമെന്ന് യാത്രഅയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു.
പുതിയ ഭാരവാഹികളായി ഡി. സുധീഷ് (പ്രസിഡന്റ്), എ.കെ.ബീന, ടി.വി. മദനമോഹനൻ, എൽ. മാഗി, കെ.വി. ബെന്നി, സി.സി. വിനോദ് കുമാർ (വൈസ് പ്രസിഡന്റ്), എൻ.ടി. ശിവരാജൻ (ജനറൽ സെക്രട്ടറി), കെ. ബദറുന്നീസ, കെ. രാഘവൻ, എ. നജീബ്, എം.കെ. നൗഷാദലി, പി.ജെ. ബിനേഷ് (സെക്രട്ടറി), ടി.കെ.എ. ഷാഫി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |