SignIn
Kerala Kaumudi Online
Thursday, 25 April 2024 2.16 PM IST

മതരാഷ്ട്ര വാദത്തിനെതിരെ മതനിരപേക്ഷത ഉയർത്തണം: കാനം

mm

വർക്കല: മതരാഷ്ട്രവാദത്തിനെതിരെ മതനിരപേക്ഷത ഉയർത്തിക്കൊണ്ടു വരാൻ കഴിയണമെന്നും അതിന് ഇടതുപക്ഷത്തിന് മുഖ്യപങ്ക് നിർവഹിക്കാനാകുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രൻ പറഞ്ഞു. ഇടവ പഞ്ചായത്തിൽ പാർട്ടി

പൊട്ടക്കുളം ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ അനൈക്യമാണ് ബി.ജെ.പി.യെ ജയിപ്പിക്കുന്നത്.അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് ലഭിച്ചതിനേക്കാൾ വോട്ട് ശതമാനം പ്രതിപക്ഷ നിരയ്ക്കുണ്ട്. പ്രതിപക്ഷ ഐക്യമില്ലാത്തതിനാലാണ് ബി.ജെ.പിയെ നേരിടാനും പരാജയപ്പെടുത്താനും സാധിക്കാത്തത്. പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ലാഭത്തിൽ പ്രവർത്തിക്കുന്നവയെല്ലാം മോദി സർക്കാർ കോർപ്പറേറ്റുകൾക്ക് തീറെഴുതുകയാണെന്നും കാനം പറഞ്ഞു. മാനോജ് ബി.ഇടമന അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ഗീതാ നസീർ, വി.രഞ്ജിത്ത്, വർക്കല മണ്ഡലം സെക്രട്ടറി വി .മണിലാൽ, എഫ്.നഹാസ്, ടി. ജയൻ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.