വക്കം: വക്കത്ത് വൃദ്ധയുടെ മാല തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. അഞ്ചുതെങ്ങ് കുരിശടി മുക്കിന് സമീപം മുരുക്കുംവിളാകത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുനുവാണ് (30) കടയ്ക്കാവുർ പൊലീസിന്റെ പിടിയിലായത്. നിലയ്ക്കാമുക്ക് പാണന്റെമുക്ക് ആനവിള വീട്ടിൽ ശാന്തകുമാരിയുടെ (75) മാലയാണ് തട്ടിയെടുത്തത്.
ഇക്കഴിഞ്ഞ 5ന് വക്കം ഫാർമേഴ്സ് സൊസൈറ്റിയുടെ മുന്നിൽ നിന്ന് റൂറൽ ഹെൽത്ത് സെന്ററിലേക്ക് പോകുന്നതിനിടയിലാണ് മാല തട്ടിയെടുത്തത്. വിവിധ സി.സി ടിവി കാമറാ ദൃശൃങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. വർക്കല ഡി.വൈ.എസ്.പി പി. നിയാസിന്റെ നിർദ്ദേശാനുസരണം കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷ്, എസ്.ഐ ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |