SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.37 PM IST

ഭക്ഷ്യസുരക്ഷാ ലൈസൻസ്, രജിസ്‌ട്രേഷൻമേള ഇന്ന്.

food

ചങ്ങനാശേരി. ഭക്ഷ്യസുരക്ഷാ വകുപ്പ് ചങ്ങനാശേരി സർക്കിളിന്റെ നേതൃത്വത്തിൽ ഇന്ന് ചങ്ങനാശേരി വ്യാപാരഭവനിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് രജിസ്‌ട്രേഷൻ മേള നടക്കും. ഭക്ഷ്യ ഉത്പാദന സംസ്‌കരണ, വിതരണകേന്ദ്രങ്ങൾ, ഹോട്ടൽ, റെസ്റ്റൊറന്റുകൾ, പലചരക്ക് , പച്ചക്കറി കട‌കൾ, മത്സ്യമാംസ കടകൾ , ക്ഷീരസംഘങ്ങൾ, കാന്റീനുകൾ, ഹോസ്റ്റലുകൾ, അങ്കണവാടികൾ, തട്ടുകടകൾ, വീടുകളിൽ കേക്ക്, ചെറുകടികൾ മുതലായവ നിർമിച്ച് വിൽപന നടത്തുന്നവർ, ഭക്ഷ്യവസ്തുക്കളുടെ വഴിയോര കച്ചവടം നടത്തുന്നവർ എന്നിവർ നിർബന്ധമായും ഭക്ഷ്യസുരക്ഷാ ലൈസൻസ് , രജിസ്‌ട്രേഷൻ എടുക്കേണ്ടതാണ്. എല്ലാ ഭക്ഷ്യവ്യാപാരികളും അവർ നൽകുന്ന ക്യാഷ് ബിൽ, രസീത് എന്നിവയിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് രജിസ്‌ട്രേഷൻ രേഖപ്പെടുത്തണം. രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ആണ് മേള. കൂടുതൽ വിവരങ്ങൾ 8943346587 എന്ന നമ്പരിൽ വിളിച്ചാൽ ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, FOOD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.