തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് ബദലായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ നിർദ്ദേശിച്ച 'ഫ്ളൈ ഇൻ കേരള' പദ്ധതിയെ പരിഹസിച്ച് മുൻ മന്ത്രി തോമസ് ഐസക്ക്.
കോൺഗ്രസിന്റെ ബദൽ ഏറ്റവും പരിസ്ഥിതി വിനാശകരമായ അമേരിക്കൻ ഗതാഗത സമ്പ്രദായത്തിന്റെ
ഹാസ്യാനുകരണമാണ്. അവിടെ ഹൈസ്പീഡ് പോയിട്ട് സാധാരണ ട്രെയിൻ പോലുമില്ല. എക്സ്പ്രസ്സ് ഹൈവേകളാണുള്ളത്. ഒാരോ ഇടത്തരം പട്ടണത്തിലും വിമാനത്താവളവും. ഈ റോഡ്-വിമാന ഗതാഗത ചേരുവ ലോകത്ത് ഏറ്റവും ചെലവേറിയതും പരിസ്ഥിതി വിനാശകരവുമാണ്. ഈ മാർഗ്ഗം കേരളത്തിൽ അടിച്ചേൽപ്പിക്കാൻ നോക്കേണ്ടെന്നും തോമസ് ഐസക്ക് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |