തൃപ്പൂണിത്തുറ: മിൽമ എറണാകുളം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്റെ 35-ാം വാർഷിക പൊതുയോഗം മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ ചെയർമാൻ ജോൺ തെരുവത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ക്ഷീരസംഘം പ്രസിഡന്റുമാരായി 25 വർഷം പൂർത്തിയാക്കിയ 14 പേരെ ആദരിച്ചു. നാലു ജില്ലകളിലെയും മികച്ച ക്ഷീരസംഘങ്ങൾ, ബി.എം.സി യൂണിറ്റുകൾ, മികച്ച കർഷകർ, ഡീലർമാർ എന്നിവർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ദേശീയ ക്ഷീരവികസന കോർപറേഷന്റെ 'കോഓപ്പറേറ്റിവ് എക്സലൻസ് അവാർഡ്' കരസ്ഥമാക്കിയ കോട്ടയം ജില്ലയിലെ ചക്കാംപുഴ ക്ഷീരസംഘത്തെയും 'ദേശീയ ഗോപാൽ രത്ന' അവാർഡ് നേടിയ കുര്യനാട് സംഘാംഗം രശ്മി സണ്ണിയെയും ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |