തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കമുള്ള പ്രതിഭാധനരായ ആയിരം വിദ്യാർത്ഥികൾക്ക് ഒരുലക്ഷം രൂപ വീതം നൽകുന്ന 'മുഖ്യമന്ത്റിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം' 23ന് വൈകിട്ട് ആറിന് കേരള സർവകലാശാലാ സെനറ്റ് ഹാളിൽ മുഖ്യമന്ത്റി പിണറായി വിജയൻ നൽകുമെന്ന് മന്ത്റി ആർ. ബിന്ദു അറിയിച്ചു.
രണ്ടര ലക്ഷം രൂപയിൽ കുറവ് വാർഷിക കുടുംബവരുമാനമുള്ള ആയിരം വിദ്യാർത്ഥികളെ തിരഞ്ഞെടുത്താണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും നൽകുന്നത്. ഓരോ സർവകലാശാലയിലും വിവിധ പഠന വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്കോടെ 2020-21 വർഷത്തിൽ ബിരുദം നേടിയവർക്കാണ് പുരസ്കാരം. ഇങ്ങനെയൊരു പദ്ധതി രാജ്യത്താദ്യമാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |