SignIn
Kerala Kaumudi Online
Friday, 19 April 2024 10.37 PM IST

ആറൻമുളയിൽ പുതിയ കുടിവെള്ള കണക്ഷനുകൾ

pipe

കോഴഞ്ചേരി : ആറൻമുള മണ്ഡലത്തിൽ 65,654 പുതിയ കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആറൻമുള മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളും പ്രവർത്തനങ്ങളും ഉദ്യോഗസ്ഥരുടെ സമഗ്ര യോഗം വിളിച്ചു ചേർത്ത് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പഞ്ചായത്തുകളും നഗരസഭയും ഉൾപ്പെടെയാണ് പുതിയ കണക്ഷനുകൾ നൽകുന്നത്. ആറന്മുള മണ്ഡലത്തിൽ പതിനായിരത്തോളം പുതിയ കണക്ഷനുകൾ രണ്ടു വർഷമായി നൽകിയിട്ടുണ്ട്. വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ ഇല്ലാത്ത കുടിവെള്ള പദ്ധതികളിൽ പുതുതായി ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ സ്ഥാപിക്കും. നാരങ്ങാനം, കടലിക്കുന്ന്, ചെന്നീർക്കര, ആറന്മുള, കോയിപ്രം, ഇരവിപേരൂർ, തോട്ടപ്പുഴശേരി, പത്തനംതിട്ട എന്നിവിടങ്ങളിൽ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ സ്ഥാപിക്കും.
12 പഞ്ചായത്തുകളിൽ ജലജീവൻ മിഷനും പത്തനംതിട്ട നഗരസഭയിൽ അമൃത് പദ്ധതിയുമാണ് നടപ്പാക്കുക. പത്തനംതിട്ട നഗരസഭയിൽ 11.50 കോടി രൂപയുടെ കിഫ്ബി പദ്ധതി പുരോഗമിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.