ചിറ്റൂർ: എരുത്തേമ്പതി പഞ്ചായത്ത് പത്താം വാർഡ് വണ്ണാമട നടരാജ കൗണ്ടർ കോളനിയിൽ ഒരു മാസത്തോളമായി കുടിവെള്ള ലഭിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. വെള്ളം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് പഞ്ചായത്ത്, വാട്ടർ അതോറിട്ടി അധികൃതർക്ക് പലതവണ പരാതി നൽകിയെങ്കിലും നടപടിയില്ലാത്തതിനെ തുടർന്നാണ് റോഡ് ഉപരോധിച്ചത്.
വാർഡിലെ 75 കുടുംബങ്ങൾക്കാണ് കുടിവെള്ളം ലഭിക്കാത്തത്. സമീപ പ്രദേശങ്ങളിൽ കൃത്യമായി വെള്ളം ലഭിക്കുമ്പോൾ ഈ വാർഡിലുള്ളവരെ മാത്രം മനപൂർവം അവഗണിക്കുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പഞ്ചായത്തംഗം എൻ.ജഗദാംബാളിന്റെ നേതൃത്വത്തിൽ നൂറ് സ്ത്രീകൾ കുടങ്ങളുമായി വണ്ണാമടയിൽ ചിറ്റൂർ - ഗോപാലപുരം റോഡ് ഉപരോധിക്കുകയായിരുന്നു. തുടർന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് സ്ഥലത്തെത്തി എസ്.ഐ സി.പി.റോബർട്ടിന്റെ നേതൃത്വത്തിൽ സമരക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ അന്തർസംസ്ഥാന പാത തടയുമെന്നും സമരക്കാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |