പോത്തൻകോട്: പണിമൂല ദേവീ ക്ഷേത്രത്തിൽ രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന സപ്തദിന മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങൾക്കായുള്ള അവലോകന യോഗം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ആർ.ശിവൻകുട്ടി നായർ അദ്ധ്യക്ഷനായി. എ.ഡി.എം. മുഹമ്മദ് സഫീർ, ആരോഗ്യ വിഭാഗം ടെക്നിക്കൽ അസിസ്റ്റന്റ് വിജയകുമാർ, താലൂക്ക് സിവിൽ സപ്ലൈസ് ഓഫീസർ ബീനാ ഭദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ആർ.അനിൽകുമാർ, എസ്.ഹരികുമാർ, ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഗോപി മോഹൻനായർ തുടങ്ങിയവർ സംസാരിച്ചു. വിവിധ സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ ഉത്സവ നടത്തിപ്പിന് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു.ഏപ്രിൽ 5 മുതൽ 11 വരെയാണ് മഹോത്സവം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |