ശാസ്താംകോട്ട: പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ പോക്സോ - ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം അഞ്ചുവർഷം തടവിനും ഒന്നേകാൽ ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണം.
കടമ്പനാട് വില്ലേജിൽ പാകിസ്താൻ മുക്ക് കോളനിയിൽ പാലപള്ളി തെക്കതിൽ വീട്ടിൽ ഹരിശ്ചന്ദ്രനെയാണ് (41) കൊല്ലം പോക്സോ കോടതി ജഡ്ജി കെ.എൻ. സുജിത്ത് ശിക്ഷിച്ചത്. 2020 ലാണ് സംഭവം.
ശാസ്താംകോട്ട സ്റ്റേഷൻ എസ്.ഐ സലിം റാവുത്തറാണ് കെസടുത്ത് അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) അഡ്വ. സോജാ തുളസീധരൻ, അഡീഷണൽ ഗവ. പ്ളീഡർ സിസിൻ.ജി. മുണ്ടയ്ക്കൽ, അഡ്വ. രജി.സി. രാജ്, അഡ്വ. അപർണ ഉണ്ണി എന്നിവർ കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |