SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.01 PM IST

പുനലൂർ - കൊല്ലം ഇലക്ട്രിക് ട്രെയിൻ പരീക്ഷണ ഓട്ടം വിജയകരം

phot

പുനലൂർ: വൈദ്യുതീകരണം പൂർത്തിയാക്കിയ പുനലൂർ - കൊല്ലം റെയിൽവേ റൂട്ടിൽ ഇന്നലെ ഇലക്ട്രിക് ട്രെയിൻ വിജയകരമായി പരീക്ഷണ ഓട്ടം നടത്തി. സതേൺ സർക്കിൾ സേഫ്ടി കമ്മിഷണർ അഭയ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക ട്രെയിൻ ഓടിച്ചതിനൊപ്പം, സുരക്ഷാ - വേഗ പരിശോധനയും നടന്നു.

രാവിലെ 9.45 ഓടെ കൊല്ലത്ത് നിന്ന് പുനലൂരിലേക്ക് പുറപ്പെട്ട ട്രെയിന്റെ ഇലക്ട്രിക് പരിശോധനയാണ് ആദ്യം നടന്നത്. ഉച്ചക്ക് 12.30 ഓടെ പുനലൂരിലെത്തിയ ട്രെയിൻ ജീവനക്കാർ ആരതി ഉഴിഞ്ഞ് സ്വീകരിച്ചു. തുടർന്ന് കൊല്ലത്തേക്ക് പുറപ്പെട്ട ട്രെയിന്റെ വേഗ പരിശോധനയും നടത്തി. അ‌ഞ്ചുമാസം മുമ്പാണ് പുനലൂർ - കൊല്ലം റെയിൽവേ റൂട്ടിൽ വൈദ്യുതീകരണ ജോലികൾ ആരംഭിച്ചത്.

സുരക്ഷാ കമ്മിഷണർക്ക് പുറമെ ചീഫ് ഇലക്ട്രിക് ഡയറക്ടർ സബീർ ബിഗ്, പ്രിൻസിപ്പൽ ചീഫ് ഇലട്രിക്കൽ എൻജിനിയർ പി.കെ. മേത്ത, ഡോ. ആനന്ദ് രഘുനാഥ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

രണ്ടാംഘട്ട സർവേ പുരോഗമിക്കുന്നു

രണ്ടാംഘട്ടത്തിൽ പുനലൂർ - ചെങ്കോട്ട റെയിൽവേ റൂട്ടിൽ വൈദ്യുതി ലൈൻ സ്ഥാപിക്കാനുള്ള സർവേ നടപടികൾ പുരോഗമിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.