SignIn
Kerala Kaumudi Online
Friday, 19 April 2024 10.54 PM IST

എസ്.എൻ.ഐ ആയുർവേദ ആശുപത്രിക്ക് എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ

കൊല്ലം: ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈ​റ്റിയുടെ കീഴിലുള്ള പുത്തൂർ പാങ്ങോട് ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദിക് സ്​റ്റഡീസ് ആൻഡ് റിസർച്ച് ഹോസ്പി​റ്റലിന് ലഭിച്ച എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റിന്റെ അനാച്ഛാദനം 24ന് ഉച്ചയ്ക്ക് 2ന് കോളേജ് ഓഡിറ്റോറിയത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.

എസ്.എൻ ഹെൽത്ത് കെയർ സൊസൈ​റ്റി ചെയർമാൻ പ്രൊഫ. കെ. ശശികുമാർ അദ്ധ്യക്ഷനാകും. വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്ഘാടനവും പുരസ്‌കാര വിതരണവും കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിക്കും. യു.ജി, പി.ജി റാങ്ക് ജേതാക്കളെയും പി.എച്ച്.ഡി പൂർത്തീകരിച്ച ഡോക്ടർമാരെയും ചടങ്ങിൽ ആദരിക്കും.

പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, പഞ്ചായത്തംഗം എസ്. ഗീത, സൊസൈ​റ്റി വൈസ് ചെയർമാൻ ഡി. രാജ് കുമാർ, ജോയിന്റ് സെക്രട്ടറി സലീം നാരായണൻ, ട്രഷറർ ജി. രാമചന്ദ്രൻ, എൻ.എ.ബി.എച്ച് അസസ്സർമാരായ പി.പി. രാജൻ, ഡോ. ബി. രാജീവ്, വൈസ് പ്രിൻസിപ്പൽ ഡോ. കെ.വി. പ്രദീപ്, എൻ.എ.ബി.എച്ച് കോ ഓർഡിനേ​റ്റർ ഡോ. എസ്.ജി. ഗിരീഷ് എന്നിവർ പങ്കെടുക്കും. എസ്.എൻ ഹെൽത്ത് കെയർ സൊസൈ​റ്റി സെക്രട്ടറി എം.എൽ. അനിധരൻ സ്വാഗതവും പ്രിൻസിപ്പൽ ഡോ. സി. രഘുനാഥൻ നായർ നന്ദിയും പറയും.

ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്പി​റ്റൽ ദക്ഷിണ കേരളത്തിലെ ആദ്യത്തെ സമ്പൂർണ എൻ.എ.ബി.എച്ച് അക്രഡി​റ്റഡ് ആയുർവേദ മെഡിക്കൽ കോളേജായിരിക്കുകയാണെന്ന് എസ്.എൻ. ഹെൽത്ത് കെയർ സൊസൈ​റ്റി സെകട്ടറി എം.എൽ. അനിധരൻ, വൈസ് ചെയർമാൻ ഡി. രാജ്കുമാർ, പ്രിൻസിപ്പൽ ഡോ. സി. രഘുനാഥൻ നായർ, വൈസ് പ്രിൻസിപ്പൽ ഡോ. കെ.വി. പ്രദീപ്, എക്സിക്യുട്ടീവ് ബോർഡ് അംഗം സതീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.