SignIn
Kerala Kaumudi Online
Thursday, 25 April 2024 10.50 PM IST

അംഗപരിമിതർക്ക് സ്‌കൂട്ടറുകൾ നൽകി

thakkol
അംഗപരിമിതർക്ക് സൈഡ് വീലോടു കൂടിയ സ്‌കൂട്ടർ വിതരണം ചെയ്യുന്ന ചടങ്ങിൽ മന്ത്രി എം.വി ഗോവിന്ദൻ താക്കോൽ കൈമാറുന്നു

മലപ്പുറം: ജില്ലാ പഞ്ചായത്ത് അംഗപരിമിതർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടറുകൾ വിതരണം ചെയ്തു. മന്ത്രി എം.വി ഗോവിന്ദൻ വിതരണോദ്ഘാടനം നിർവഹിച്ചു. രണ്ടാംഘട്ടമായി 39 സ്‌കൂട്ടറുകളാണ് ജനറൽ വിഭാഗത്തിൽ അംഗപരിമിതർക്ക് കൈമാറിയത്. ഒന്നാംഘട്ടത്തിൽ ജനറൽ വിഭാഗത്തിൽ 18 സ്‌കൂട്ടറുകൾ നൽകിയിരുന്നു. എസ്.സി വിഭാഗത്തിൽപ്പെട്ട അംഗപരിമിതർക്ക് ഒൻപത് സ്‌കൂട്ടറുകൾ ഇതിന് മുമ്പ് വിതരണം ചെയ്തിരുന്നു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌കൂട്ടറുകൾ ജില്ലാ പഞ്ചായത്ത് വാങ്ങി നൽകിയത്. മൂന്നാം ഘട്ടത്തിൽ ജനറൽ വിഭാഗത്തിലുള്ളവർക്ക് 30 സ്‌കൂട്ടറുകൾ കൂടി വിതരണം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അദ്ധ്യക്ഷയായി. പി.വി അബ്ദുൾവഹാബ് എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ നസീബ അസീസ്, സറീന ഹസീബ്, ജില്ലാ പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.