തിരുവനന്തപുരം: കോവളം എം. അലിയാർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്നേഹനീര് എന്ന പേരിൽ നഗരത്തിലെ ട്രാഫിക് പൊലീസുകാർക്ക് 5000 ബോട്ടിൽ വെള്ളവും 10 ട്രാഫിക് എയ്ഡ് പോസ്റ്റുകളിൽ ജാറുകളിൽ വെള്ളവും നൽകി. പട്ടം ട്രാഫിക് സ്റ്റേഷനിൽ വച്ച് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ കുടിവെള്ളം കമ്മിഷണർ സ്പർജൻ കുമാറിന് കൈമാറി ഉദ്ഘാടനം ചെയ്തു. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അഡ്വ.പിഎസ്. ഹരികുമാർ, കോഓർഡിനേറ്റർ ബിജുകുമാർ,സെക്രട്ടറി അഡ്വ.എസ്. അജിത്, ബി.ചന്ദ്രശേഖരൻ, സജീർ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബൈജു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |