ലണ്ടൻ : കുട്ടികളെ തല്ലുന്നതിന് നിരോധനം ഏർപ്പെടുത്തി യു.കെയിലെ വെയ്ൽസ്. ഏതെങ്കിലും രക്ഷിതാക്കൾ കുട്ടികളെ ഉപദ്രവിക്കുന്നതായി കണ്ടെത്തിയാൽ സാമൂഹ്യ സംഘടനകളെയോ പൊലീസിനെയോ വിവരമറിയിക്കാമെന്നാണ് പൊതുജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇന്നലെ മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. ഇംഗ്ലണ്ടിലും സമാന നിയമം പ്രാബല്യത്തിൽ വരുത്തണമെന്ന് വെൽഷ് ഭരണകൂടവും ശിശു സംരക്ഷണ സംഘടനകളും ആവശ്യപ്പെട്ടു. വെയ്ൽസിലെത്തുന്ന സന്ദർശകർക്കും നിയമം ബാധകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |