SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.29 AM IST

ഇടതു ഭരണം ഖജനാവ് കാലിയാക്കാനും, കുടുംബങ്ങളെ അനാഥരാക്കാനും: ജോസ് വള്ളൂർ

vallur
സെറ്റോ സംഘടിപ്പിച്ച സമര കൺവെൻഷൻ ഡി. സി സി പ്രസിഡന്റ്‌ ജോസ് വള്ളൂർ ഉദ്ഘാടനം ചെയുന്നു

തൃശൂർ: സംസ്ഥാനത്തെ ഇടതുമുന്നണി ഭരണം, ഖജനാവ് കാലിയാക്കും ഞാനും, കുടുംബങ്ങളെ അനാഥരാക്കാനും മാത്രമേ ഉപകരിക്കൂവെന്ന് ജോസ് വള്ളൂർ. അതോടൊപ്പം, ജീവനക്കാർക്കും, അദ്ധ്യാപകർക്കും രണ്ടു വർഷമായി ആനുകൂല്യങ്ങൾ നിഷേധിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ നടപടി ഉടൻ അവസാനിപ്പിക്കണമെന്ന് ജോസ് വള്ളൂർ ആവശ്യപ്പെട്ടു. 28, 29 തീയതികളിൽ നടക്കുന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ക്കെതിരെയുള്ള പണിമുടക്കിന്റെ ഭാഗമായി സെറ്റോ ജില്ലാ കമ്മിറ്റി ഇന്ദിരാഭവനിൽ സംഘടിപ്പിച്ച സമര കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സെറ്റോ തൃശ്ശൂർ ജില്ലാ ചെയർമാൻ കെ.വി. സനൽകുമാർ അദ്ധ്യക്ഷനായി. യോഗത്തിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി മുഖ്യാതിഥിയായി. കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. ഉദയസൂര്യൻ, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. കുര്യാക്കോസ്, ഷാഹിദാ റഹ്മാൻ, ഡോ. മഹേഷ് ബാബു എസ്. എൻ, കെ.കെ. രവീന്ദ്രൻ, നീൽ ടോം, ജി സബിത, സെറ്റോ ജില്ലാ കൺവീനർവി സുകുമാരൻ, എം.ഒ. ഡൈസൺ എന്നിവർ ആശംസകളർപ്പിച്ചു.

സെറ്റോ നേതാക്കളായ ജി. ദിലീപ്, ഷൈൻ വി.എം, എ.എം. ജയ്‌സൺ,രഞ്ജിത് ടി.ജി, കെ.എൻ. നാരായണൻ, പി.ആർ. അനൂപ്, പി. രാമചന്ദ്രൻ ടി.പി. ഹനീഷ് കുമാർ, നിഖിൽ മോഹൻ, തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.