Kerala Kaumudi Online
Saturday, 25 May 2019 4.05 AM IST

മോ​ഹ​ൻ​ലാ​ലി​ന് ​മൂന്ന് നാ​യി​ക​മാ​രും രണ്ട് ​സ​ഹോ​ദ​ര​ന്മാ​രും,​ ബിഗ് ബ്രദർ ഒരുങ്ങുന്നു

mohanlal

സി​ദ്ധി​ഖ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ബി​ഗ് ​ബ്ര​ദ​റി​ൽ​ ​മോ​ഹ​ൻ​ലാ​ലി​ന് ​മൂ​ന്ന് ​നാ​യി​ക​മാ​ർ.​ത​മി​ഴി​ലും​ ​തെ​ലു​ങ്കി​ലും​ ​തി​ള​ങ്ങി​ ​നി​ൽ​ക്കു​ന്ന​ ​റെ​ജീ​ന​ ​ക​സാ​ൻ​ഡ്ര​യാ​ണ് ​ഒ​രു​ ​നാ​യി​ക.​ഇ​താ​ദ്യം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത് ​സി​റ്റി​ ​കൗ​മു​ദി​യാ​ണ്.​ര​ണ്ടാ​മ​ത്തെ​ ​നാ​യി​ക​ ​പി​ച്ച​ക്കാ​ര​ൻ​ ​എ​ന്ന​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യാ​യ​ ​സ​ത് ​നാ​ ​ടൈ​റ്റ​സാ​ണ്.​മൂ​ന്നാ​മ​ത്തെ​ ​നാ​യി​ക​ ​പു​തു​മു​ഖ​മാ​ണ്.​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​സ​ഹോ​ദ​ര​ന്മാ​രാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ത് ​അ​നൂ​പ് ​മേ​നോ​നും​ ​ജൂ​ൺ​ ​എ​ന്ന​ ​സി​നി​മ​യി​ലെ​ ​നാ​യ​ക​നാ​യ​ ​ഷ​ർ​ജാ​നോ​ ​ഖാ​ലീ​ദു​മാ​ണ് .

എ​സ്.​ ​ടാ​ക്കീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ജെ​ൻ​സോ​ ​ജോ​സും​ ​വൈ​ശാ​ഖ​ ​സി​നി​മ​യു​ടെ​ ​ബാ​ന​റി​ൽ​ ​വൈ​ശാ​ഖ​ ​രാ​ജ​നും​ ​ഷാ​ ​മാ​ൻ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ലി​ന്റെ​ ​ബാ​ന​റി​ൽ​ ​ഷാ​ജി​യും​ ​മ​നു​ ​ന്യൂ​യോ​ർ​ക്കും​ ​ചേ​ർ​ന്നാ​ണ് ​ബി​ഗ് ​ബ്ര​ദ​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ത്.
ബി​ഗ് ​ബ്ര​ദ​റി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ജൂ​ൺ​ 25​ന് ​എ​റ​ണാ​കു​ള​ത്ത് ​തു​ട​ങ്ങും.​ ​ജൂ​ലാ​യ് ​ഒ​ന്നി​ന് ​മോ​ഹ​ൻ​ലാ​ൽ​ ​ജോ​യി​ൻ​ ​ചെ​യ്യും.30​ ​ദി​വ​സ​ത്തി​ന് ​ശേ​ഷം​ ​ഷൂ​ട്ടിം​ഗ് ​ബം​ഗ​ളൂ​രു​വി​ലേ​ക്ക് ​ഷി​ഫ്റ്റ് ​ചെ​യ്യും.​ജ​നാ​ർ​ദ്ദ​ന​ൻ,​സി​ദ്ദി​ഖ്,​ചെ​മ്പ​ൻ​ ​വി​നോ​ദ്,​ടി​നി​ ​ടോം,​വി​ഷ്ണു​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​തു​‌​ട​ങ്ങി​യ​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്നു.​റ​ഫീ​ക്ക് ​അ​ഹ​മ്മ​ദി​ന്റെ​ ​വ​രി​ക​ൾ​ക്ക് ​ദീ​പക് ദേ​വാ​ണ് ​സം​ഗീ​തം​ ​ന​ൽ​കു​ന്ന​ത്.​ജി​ത്തു​ ​ദ​മോ​ദ​റാ​ണ് ​കാ​മ​റ.​നോ​ബി​ൾ​ ​ജേ​ക്ക​ബാ​ണ് ​പ്രൊ​ഡ​ക് ​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ.

ലേ​ഡീ​സ് ​ആ​ൻ​ഡ് ​ജെ​ന്റി​ൽ​മാ​ൻ​ ,​ ​വി​യ​റ്റ് ​നാം​ ​കോ​ള​നി​ ​എ​ന്നി​വ​യാ​ണ് ​ഇ​തി​നു​ ​മു​ൻ​പ് ​സി​ദ്ധി​ക്കും​ ​മോ​ഹ​ൻ​ലാ​ലും​ ​ഒ​ന്നി​ച്ച​ ​ചി​ത്ര​ങ്ങ​ൾ.​ ​ഇ​പ്പോ​ൾ​ ​കൊ​ച്ചി​യി​ൽ​ ​ഇ​ട്ടി​മാ​ണി​ ​മെ​യി​ഡ് ​ഇ​ൻ​ ​ചൈ​ന​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ലൊ​ക്കേ​ഷ​നി​ലാ​ണ് ​മോ​ഹ​ൻ​ലാ​ൽ​ .

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTOR MOHANLAL, BIG BROTHER, MOLLYWOOD
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY