കൊച്ചി: കെ-റെയിൽ വിരുദ്ധസമരത്തിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ നയിക്കുന്ന പദയാത്ര ഇന്ന് വൈകിട്ട് 3ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പാലാരിവട്ടത്ത് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ് രാധാകൃഷ്ണൻ, ജന.സെക്രട്ടറി അഡ്വ.ജോർജ് കുര്യൻ, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ബി.ജെ.പി സംസ്ഥാന വക്താക്കളായ കെ.വി.എസ് ഹരിദാസ്, അഡ്വ .ടി.പി.സിന്ധു മോൾ എന്നിവർ പ്രസംഗിക്കും. വൈകിട്ട് 6ന് കാക്കനാട് നടക്കുന്ന സമാപന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |