SignIn
Kerala Kaumudi Online
Thursday, 25 April 2024 12.05 PM IST

ലക്ഷ്യ ടോപ് ടെന്നിൽ

lakshya

ബർമിംഗ്ഹാം : ആൾ ഇംഗ്ളണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലും ജർമ്മൻ ഓപ്പണിലും റണ്ണർഅപ്പായ ഇന്ത്യൻ യുവ താരം ലക്ഷ്യ സെൻ ലോക പുരുഷ സിംഗിൾസ് റാങ്കിംഗിൽ ആദ്യമായി ആദ്യ പത്തുസഥാനത്തിനുള്ളിലെത്തി. കഴിഞ്ഞുിവസം പുറത്തിറങ്ങിയ പട്ടികയിൽ രണ്ട് പടവുകൾ കയറിയ ലക്ഷ്യ ഒൻപതാം റാങ്കിലെത്തി. നിലവിലെ ലോചാമ്പ്യൻ ലോ കീൻ യേയ്‌യെ പിന്നിലാക്കിയാണ് ലക്ഷ്യയുടെ റാങ്കിംഗ് കുതിപ്പ്. ലോകചാമ്പ്യൻഷിപ്പിലെ വെള്ളിമെഡൽ ജേതാവായ ഇന്ത്യയുടെ കെ.ശ്രീകാന്ത് 12-ാം റാങ്കിലേക്ക് താഴ്ന്നതോടെ ടോപ് ടെന്നിൽ ഇന്ത്യക്കാരനായി ലക്ഷ്യ മാത്രമേയുള്ളൂ.

ആൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യൻ താരമായ ലക്ഷ്യ കലാശക്കളിയിൽ ഒളിമ്പിക് ചാമ്പ്യൻ ഡെന്മാർക്കിന്റെ വിക്ടർ അക്സലനോടാണ് തോറ്റത്. കഴിഞ്ഞ വാരം ലക്ഷ്യ അക്സലനെ ജർമ്മൻ ഓപ്പണിൽ തോൽപ്പിച്ചിരുന്നു.

ആൾ ഇംഗ്ളണ്ട് ചാമ്പ്യൻഷിപ്പിൽ സെമിഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച മലയാളി താരം ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം വനിതാ ഡബിൾസിൽ 12 പടവുകൾ കയറി കരിയർ ബെസ്റ്റായ 34-ാം റാങ്കിലെത്തി.

വനിതാ സിംഗിൾസിൽ പി.വി സിന്ധു ഏഴാം റാങ്കിൽ തുടരുമ്പോൾ സൈന നെഹ്‌വാൾ രണ്ട് പടവുകയറി 23-ാം സ്ഥാനത്തെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, LASHYA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.