SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.34 PM IST

പ്രാഥമിക സഹകരണ സ്ഥാപനങ്ങൾ മാതൃക: ഡോ.ഹേമ യാദവ്

rural
വടകര റൂറൽ ബാങ്ക് ജീവനക്കാർക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ഡോ.ഹേമ യാദവിനെ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു

വടകര: കേരളത്തിലെ പ്രാഥമിക സഹകരണ സ്ഥാപനങ്ങൾ മറ്റ് സഹകരണ സംഘങ്ങൾക്ക് മാതൃകയാണെന്ന് കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ പോളിസി മേക്കിംഗിൽ പ്രധാന പങ്ക് വഹിക്കുന്ന പൂനെ വാംനികോം ഡയറക്ടർ ഡോ.ഹേമ യാദവ് പറഞ്ഞു. മൾട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിന്റെ കേരളത്തിലെ പ്രവർത്തനങ്ങളിൽ ആശങ്കപ്പെടേണ്ടതില്ല. അമിത പലിശ നൽകി നിക്ഷേപം സ്വീകരിക്കുന്നത് ശ്രദ്ധയിൽപ്പെടുത്തുമെന്നും വടകര കോ. ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഭരണ സമിതി അംഗങ്ങൾക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്ത് ഹേമ യാദവ് പറഞ്ഞു. പൂനെ വാംനികോം ഭവനിൽ നടന്ന പരിപാടിയിൽ പ്രോഗ്രാം ഡയറക്ടർമാരായ ഡോ. ആർ.ജയലക്ഷ്മി, ഐ. അഭിലാഷ്, നചികേത് പൊഹേക്കാർ, ഡോ. വൈ.എസ്. പാട്ടീൽ, ഡോ. സാഗർ, ഡോ. ദേശ്പാണ്ടെ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് എ.ടി. ശ്രീധരൻ ബാങ്കിന്റെ ഉപഹാരം ഡയറക്ടർക്ക് നൽകി. വൈസ് പ്രസിഡന്റ് പി. പി. ചന്ദ്രശേഖരൻ, ഭരണ സമിതി അംഗങ്ങളായ സി. ഭാസ്കരൻ, സി. കുമാരൻ, സോമൻ മുതുവന, കെ. എം. വാസു, എ. കെ. ശ്രീധരൻ അഡ്വ. ഇ. എം. ബാലകൃഷ്ണൻ, എൻ. കെ. രാജൻ, പി. എം. ലീന, ആലിസ് വിനോദ്, എ. പി. സതി, സെക്രട്ടറി കെ. പി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, RURALBANK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.