SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.59 AM IST

ജലവിതരണ- മലിനജല സംസ്കരണ പദ്ധതികൾക്ക് അംഗീകാരം നഗരം നാറില്ല, കുടിവെള്ളം മുട്ടില്ല

kozhikodecorporation

കോഴിക്കോട് : ജലവിതരണത്തിനും മലിനജല സംസ്‌കരണത്തിനും അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന

രണ്ട് വൻകിട പദ്ധതികൾക്ക് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ അംഗീകാരം .

നേരത്തെ നടപ്പാക്കാനുദ്ദേശിച്ച സരോവരം മലിനജല സംസ്‌കരണ പ്ലാന്റും വിപുലമായ കുടിവെള്ള പദ്ധതിയുമാണ് മേയർ ഡോ.ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ അംഗീകരിച്ചത്.

182 കോടി രൂപയോളം ചെലവ് വരുന്നതാണ് കുടിവെള്ള പദ്ധതി. പഴയ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതും പുതിയ വീടുകൾ വന്ന സ്ഥലങ്ങളിൽ ലൈൻ സ്ഥാപിക്കുന്നതുമടക്കമുള്ളതാണ് പദ്ധതി. ജൈക്ക പദ്ധതിയുടെ വിപുലീകരണം നടപ്പാക്കും.

സരോവരത്ത് നിർമ്മിക്കുന്ന 27 എം.ഡി ശേഷിയുള്ള പ്ലാന്റ് നഗരത്തിലെ 22 വാർഡുകൾക്ക് ഗുണകരമാകും. 170 കിലോമീറ്റർ പൈപ്പിട്ട് 34,195 വീടുകൾക്ക് സൗകര്യം എത്തിക്കുകയാണ് ചെയ്യുക. 310 കോടി രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

@ ലയൺസ് പാർക്ക് ഏറ്റെടുക്കും

ബീച്ചിലെ ലയൺസ് പാർക്ക് ഏറ്റെടുക്കാനുള്ള തീരുമാനം കൗൺസിൽ അംഗീകരിച്ചു. ലയൺസ് ക്ലബിന് 1965 മുതൽ കൈമാറിയ പാർക്കിന്റെ കരാർ പുതുക്കാത്തതിനാലും പാർക്ക് പരിപാലിക്കാൻ തയ്യാറാവാത്തതിനാലുമാണ് എറ്റെടുക്കൽ. പാർക്കിന്റെ പേര് കോഴിക്കോട് കോർപ്പറേഷൻ ലയൺസ് പാർക്ക് എന്നാക്കും. പാർക്കിന്റെ നടത്തിപ്പ്, പരിപാലനം എന്നിവ കോർപ്പറേഷൻ നേരിട്ട് നടത്തും.

@ വേനലിൽ കുടിവെള്ളം മുട്ടില്ല

വേനൽ കടുത്തതോടെ കുടിവെള്ള പ്രശ്നം നേരിടുന്ന മേഖലകളിൽ വെള്ളമെത്തിക്കാനുള്ള നടപടികൾ ശക്തമാക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. വേനൽ കടുത്തതിനാൽ നഗരത്തിലെ പല പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ള പ്രശ്നമുണ്ടെന്നും അടിയന്തരമായി കുടിവെള്ളം എത്തിക്കണമെന്ന് വി.കെ.മോഹൻദാസ് ശ്രദ്ധ ക്ഷണിച്ചു.

നഗരത്തിൽ കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കനാൽ തുറക്കാത്തതിനാൽ കണ്ണാടിക്കൽ, വേങ്ങേരി തുടങ്ങിയ പ്രദേശങ്ങളിൽ ജലക്ഷാമം നേരിടുന്നതായി വരുൺ ഭാസ്കർ ശ്രദ്ധക്ഷണിച്ചു. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മേയർ യോഗത്തിൽ അറിയിച്ചു.

കെ​ ​റെ​യി​ൽ​:​ ​പ്ര​മേ​യ​ത്തി​ന് ​അ​നു​മ​തി​യി​ല്ല
കൗ​ൺ​സി​ൽ​ ​യോ​ഗ​ത്തി​ൽ​ ​ബ​ഹ​ളം

കോ​ഴി​ക്കോ​ട് ​:​ ​ജ​ന​കീ​യ​ ​പ്ര​തി​ഷേ​ധം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​കെ​ ​റെ​യി​ൽ​ ​സ​ർ​വേ​ ​ക​ല്ലി​ട​ൽ​ ​നി​ർ​ത്തി​വെ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പ​ട്ട് ​യു.​ഡി.​എ​ഫ് ​അം​ഗ​ങ്ങ​ൾ​ ​കൊ​ണ്ടു​വ​ന്ന​ ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ത്തി​ന് ​അ​നു​മ​തി​ ​നി​ഷേ​ധി​ച്ച​തോ​ടെ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​യോ​ഗ​ത്തി​ൽ​ ​ബ​ഹ​ളം.​ ​കെ.​ ​റെ​യി​ൽ​ ​വേ​ണ്ട​ ​കേ​ര​ളം​ ​മ​തി​ ​എ​ന്ന​ ​ബാ​ന​റു​മാ​യി​ ​സ​ഭ​യു​ടെ​ ​ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​ ​യു.​ഡി.​എ​ഫ് ​കൗ​ൺ​സി​ല​ർ​മാ​ർ​ ​പ്ര​തി​ഷേ​ധി​ച്ചു.
പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​കെ.​സി.​ ​ശോ​ഭി​ത​യാ​ണ് ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ത്തി​ന് ​നോ​ട്ടീ​സ് ​ന​ൽ​കി​യ​ത്.​ ​കെ​ ​റെ​യി​ലു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഡി​സം​ബ​റി​ൽ​ ​പ്ര​തി​പ​ക്ഷ​ ​അം​ഗം​ ​കെ.​മൊ​യ്തീ​ൻ​ ​കോ​യ​ ​പ്ര​മേ​യം​ ​കൊ​ണ്ടു​വ​രി​ക​യും​ ​വോ​ട്ടി​നി​ട്ട് ​ത​ള്ളു​ക​യും​ ​ചെ​യ്ത​ത് ​ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ​മേ​യ​ർ​ ​ഡോ.​ ​ബീ​ന​ ​ഫി​ലി​പ്പ് ​പ്ര​മേ​യ​ത്തി​ന് ​അ​നു​മ​തി​ ​നി​ഷേ​ധി​ച്ച​ത്.
എ​ന്നാ​ൽ​ ​പ്ര​തി​ഷേ​ധ​വും​ ​ജ​ന​ങ്ങ​ളു​ടെ​ ​ആ​ശ​ങ്ക​യും​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​സ​ർ​വേ​ ​നി​ർ​ത്തി​വെ​യ്ക്ക​ണം​ ​എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ​അ​ടി​ന്ത​ര​ ​പ്ര​മേ​യ​ത്തി​ന് ​നോ​ട്ടീ​സ് ​ന​ൽ​കി​യ​തെ​ന്നും​ ​സാ​ങ്കേ​തി​ക​ത്വം​ ​പ​റ​ഞ്ഞ് ​അ​വ​ത​ര​ണാ​നു​മ​തി​ ​നി​ഷേ​ധി​ച്ച​ത് ​അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും​ ​കെ.​സി.​ ​ശോ​ഭി​ത​ ​തി​രി​ച്ച​ടി​ച്ചു.​ ​പ്ര​തി​പ​ക്ഷ​ ​പ്ര​തി​ഷേ​ധം​ ​ക​ന​ത്ത​തോ​ടെ​ ​കൗ​ൺ​സി​ൽ​ ​ന​ട​പ​ടി​ക​ൾ​ ​പ​ത്ത് ​മി​നു​ട്ടി​ൽ​ ​പൂ​ർ​ത്തി​യാ​ക്കി​ ​യോ​ഗം​ ​പി​രി​ച്ചു​വി​ട്ട​താ​യി​ ​മേ​യ​ർ​ ​അ​റി​യി​ച്ചു.​ ​പ്ര​മേ​യ​ങ്ങ​ളും​ ​സ​പ്ലി​മെ​ന്റ​റി​ ​അ​ജ​ണ്ട​ക​ളും​ ​മാ​റ്റി​വെ​ച്ചു.​ 23​ ​അ​ജ​ണ്ട​ക​ളാ​ണ് ​ഇ​ന്ന​ലെ​ ​പാ​സാ​ക്കി​യ​ത്.​ ​കൗ​ൺ​സി​ൽ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​കൗ​ൺ​സി​ലി​ന് ​പു​റ​ത്തും​ ​യു.​ഡി.​എ​ഫ് ​കൗ​ൺ​സി​ല​ർ​മാ​ർ​ ​പ്ര​തി​ഷേ​ധി​ച്ചു.

മേ​യ​റു​ടെ​ ​ മ​ർ​ക്ക​ട​ ​മു​ഷ്ടി അം​ഗീ​ക​രി​ക്കി​ല്ല

ജ​ന​ങ്ങ​ളെ​ ​വ​ലി​യ​ ​തോ​തി​ൽ​ ​ബാ​ധി​ക്കു​ന്ന​ ​വി​ഷ​യം​ ​കൗ​ൺ​സി​ലി​ൽ​ ​ഉ​ന്ന​യി​ക്കാ​ൻ​ ​അ​നു​വ​ദി​ക്കാ​ത്ത​ ​മേ​യ​റു​ടെ​ ​മ​ർ​ക്ക​ട​ ​മു​ഷ്ടി​ ​അം​ഗീ​ക​രി​ക്കാ​ൻ​ ​സാ​ധി​ക്കി​ല്ലെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​കെ.​സി.​ ​ശോ​ഭി​ത​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​
​അ​തി​നെ​തി​രെ​യാ​ണ് ​കൗ​ൺ​സി​ലി​ലും​ ​പു​റ​ത്തും​ ​പ്ര​തി​ഷേ​ധി​ച്ച​ത്.​ ​സ​ർ​വേ​ ​നി​ർ​ത്തി​വെ​ക്കും​വ​രെ​ ​പ്ര​തി​ഷേ​ധം​ ​തു​ട​രു​മെ​ന്നും​ ​അ​വ​ർ​ ​വ്യ​ക്ത​മാ​ക്കി.

മ​ലി​ന​ജ​ല​ ​സം​സ്ക​ര​ണ​ ​പ്ലാ​ന്റ്;​ ​ഇ​നി​യും
ച​ർ​ച്ച​യ്ക്ക് ​ത​യ്യാ​റെ​ന്ന് ​മേ​യർ

കോ​ഴി​ക്കോ​ട്:​ ​കോ​തി​യി​ലെ​യും​ ​ആ​വി​ക്ക​ലി​ലെ​യും​ ​മ​ലി​ന​ജ​ല​ ​സം​സ്ക​ര​ണ​ ​പ്ലാ​ന്റ് ​നി​ർ​മ്മാ​ണ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ഇ​നി​യും​ ​ച​ർ​ച്ച​യ്ക്ക് ​ത​യ്യാ​റാ​ണെ​ന്ന് ​മേ​യ​ർ​ ​ഡോ.​ ​ബീ​ന​ ​ഫി​ലി​പ്പ്.
പ്ര​ദേ​ശ​വാ​സി​ക​ളെ​ ​ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി​ ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​ന​ട​ത്തി​യ​ ​യാ​ത്ര​ ​ഫ​ല​പ്ര​ദ​മാ​യി​രു​ന്നു.​ ​യാ​ത്ര​ ​ജ​ന​കീ​യ​ ​സ​മ​ര​ ​സ​മി​തി​ ​അം​ഗ​ങ്ങ​ളെ​ ​അ​റി​യി​ച്ചി​ല്ലെ​ന്ന​ ​പ​രാ​തി​ ​ശ​രി​യ​ല്ല.​ ​പോ​കു​ന്ന​വ​രു​ടെ​ ​ലി​സ്റ്റ് ​ന​ൽ​കാ​ൻ​ ​പ്ര​ദേ​ശ​ത്തെ​ ​കൗ​ൺ​സി​ല​ർ​മാ​രോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​പ​രാ​തി​യു​ണ്ടെ​ങ്കി​ൽ​ ​സ​മ​ര​സ​മി​തി​ ​അം​ഗ​ങ്ങ​ളെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​വീ​ണ്ടും​ ​യാ​ത്ര​ ​ന​ട​ത്താ​ൻ​ ​ത​യ്യാ​റാ​ണെ​ന്നും​ ​മേ​യ​ർ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.

ഭ​ര​ണ​പ​ക്ഷം​ ​പ​രാ​ജ​യം

കോ​ഴി​ക്കോ​ട്:​ ​മ​ലി​ന​ജ​ല​ ​സം​സ്ക​ര​ണ​ ​പ്ലാ​ന്റ് ​നി​ർ​മ്മാ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ജ​ന​ങ്ങ​ളു​ടെ​ ​ആ​ശ​ങ്ക​ ​അ​ക​റ്റു​ന്ന​തി​ൽ​ ​ഭ​ര​ണ​പ​ക്ഷം​ ​പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ​യു.​ഡി.​എ​ഫ് ​കൗ​ൺ​സി​ല​ർ​മാ​രു​ടെ​യും​ ​യു.​ഡി.​എ​ഫ് ​ജി​ല്ലാ​ ​നേ​താ​ക്ക​ളു​ടെ​യും​ ​സം​യു​ക്ത​ ​യോ​ഗം​ ​ആ​രോ​പി​ച്ചു.​ ​സ​മ​ര​ക്കാ​രെ​ ​മാ​റ്റി​ ​നി​ർ​ത്തി​ ​ഭ​ര​ണ​പ​ക്ഷ​ ​പാ​ർ​ട്ടി​ക്കാ​രെ​ ​മാ​ത്രം​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​ന​ട​ത്തി​യ​ ​യാ​ത്ര​ ​പ്ര​ഹ​സ​ന​മാ​യി​രു​ന്നെ​ന്നും​ ​യോ​ഗം​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​കെ.​സി.​ശോ​ഭി​ത​ ​അ​ദ്ധ്യ​ക്ഷ​യാ​യി.​ ​സി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​കെ.​പ്ര​വീ​ൺ​ ​കു​മാ​ർ,​ ​മു​സ്ലിം​ ​ലീ​ഗ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ഉ​മ്മ​ർ​ ​പാ​ണ്ടി​ക​ശാ​ല,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​എ.​റ​സാ​ഖ്,​ ​സെ​ക്ര​ട്ട​റി​ ​എം.​എ​ ​മ​ജീ​ദ്,​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​കെ.​മൊ​യ്തീ​ൻ​കോ​യ,​ ​എ​സ്.​കെ​ ​അ​ബൂ​ബ​ക്ക​ർ,​ ​എം.​സി​ ​സു​ധാ​മ​ണി,​ ​എം.​മ​നോ​ഹ​ര​ൻ,​ ​കെ.​ ​നി​ർ​മ്മ​ല,​ ​കെ.​പി​ ​രാ​ജേ​ഷ് ​കു​മാ​ർ,​ ​ആ​യി​ശ​ബി,​ ​സൗ​ഫി​യ​ ​അ​നീ​ഷ്,​ ​കെ.​റം​ല​ത്ത്,​ ​ക​വി​ത​ ​അ​രു​ൺ,​ ​അ​ജീ​ബ​ ​ഷ​മീ​ൽ,​ ​ഓ​മ​ന​ ​മ​ധു,​ ​അ​ൽ​ഫോ​ൺ​സ​ ​മാ​ത്യു​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.