SignIn
Kerala Kaumudi Online
Thursday, 25 April 2024 1.21 PM IST

കെ റെയിൽ വിരുദ്ധ പ്രക്ഷോഭം: കോൺഗ്രസിന് കരുതൽ പട

con
con

കോഴിക്കോട്: കൂടുതൽ ശക്തമാക്കുന്ന കെ റെയിൽ വിരുദ്ധ പ്രക്ഷോഭം നയിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി 11 അംഗ കരുതൽ പടയ്ക്ക് രൂപം നൽകി. കെ റെയിൽ ഇരകളെ സഹായിക്കാനും സംരക്ഷിക്കാനും ഈ പട മുന്നിട്ടിറങ്ങും. 'കരുത്തേകാൻ, കരുതലാവാൻ" എന്ന മുദ്രാവാക്യമുയർത്തി ജില്ലയിൽ എവിടെയും കെ റെയിൽ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകുന്നതിന് ഈ പടയിലെ നേതാക്കളുണ്ടാകുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ പറഞ്ഞു. നിജേഷ് അരവിന്ദ്, ദിനേശ് പെരുമണ്ണ, മുനീർ എരവത്ത്, രമേശ് നമ്പിയത്ത്, ഷാജിർ അറാഫത്ത്, രാജേഷ് കീഴരിയൂർ, എസ്.കെ.അബൂബക്കർ, ഷെറിൽ ബാബു, എടക്കുനി അബ്ദുറഹ്‌മാൻ, ആർ.ഷെഹിൻ,വി.ടി. നിഹാൽ എന്നിവരാണ് പടയിലെ അംഗങ്ങൾ.

കെ റെയിൽ ഇരകൾക്ക് ഏതു നേരത്തും ബന്ധപ്പെടാനായി കോൾ സെന്ററും ആരംഭിച്ചിട്ടുണ്ട്. (93875 55656, 98479 42333). സർവേയ്ക്കും കല്ലിടാനും വരുന്ന ഉദ്യോഗസ്ഥ സംഘത്തെ പ്രതിരോധിക്കാൻ കെ റെയിൽ ഇരകളോടൊപ്പം കരുതൽ പടയിലെ അംഗങ്ങളുണ്ടാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.