SignIn
Kerala Kaumudi Online
Friday, 29 March 2024 6.20 PM IST

സി​വി​ൽ സർവീസ് പുന:പരീക്ഷ സാദ്ധ്യമല്ലെന്ന് യു.പി​.എസ്.സി​

gghhg

ന്യൂഡൽഹി​: കൊവി​ഡ് കാരണം അവസരം നഷ്‌ടമായവർക്കായി​ സി​വി​ൽ സർവീസ് മെയി​ൻ പരീക്ഷ വീണ്ടും നടത്താനാകി​ല്ലെന്ന് യു.പി​.എസ്.സി​ സുപ്രീംകോടതി​യെ അറി​യി​ച്ചു. രോഗം, അപകടം തുടങ്ങി​യ കാരണങ്ങളാൽ പരീക്ഷ എഴുതാൻ കഴി​യാത്തവർക്കായി​ പുന:പരീക്ഷ നടത്തുന്ന പതി​വി​ല്ലെന്നും യു.പി​.എസ്.സി​ വ്യക്തമാക്കി​.

സി​വി​ൽ സർവീസിന് അടക്കം ഒരു വർഷം യു.പി​.എസ്.സി നടത്തുന്ന 13 പരീക്ഷകളൊന്നും വീണ്ടും നടത്തുന്ന പതിവില്ല. സർക്കാർ ഒഴിവുകൾ നികത്തേണ്ട ഭരണഘടനാ ബാദ്ധ്യതയുള്ളതിനാൽ പരീക്ഷകൾ സമയബന്ധിതമായി നടത്തേണ്ടതുണ്ട്. അതിനാൽ മുൻകൂട്ടി തയ്യാറാക്കിയ കൃത്യമായ ഷെഡ്യൂൾ പ്രകാരമാണ് പരീക്ഷകളുടെ നടത്തിപ്പ്. പുന:പരീക്ഷ നടത്തേണ്ടി വന്നാൽ മറ്റു പരീക്ഷാ ഷെഡ്യൂളുകളും മൂല്യ നിർണയവും ഫലപ്രഖ്യാപനവുമെല്ലാം അവതാളത്തിലാക്കും. പല തലത്തിലുള്ള ചോദ്യങ്ങൾ നൽകേണ്ടി വരുന്നതും സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കുമെന്നും യു.പി.എസ്.സി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.