SignIn
Kerala Kaumudi Online
Thursday, 18 April 2024 2.25 PM IST

ആറാം ദിനത്തിൽ 69 ചിത്രങ്ങൾ, 50 ചിത്രങ്ങളുടെ അവസാന പ്രദർശനം

kk

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ ആറാം ദിനത്തിൽ ലോക സിനിമയിലെ 25 ചിത്രങ്ങൾ ഉൾപ്പടെ 69 സിനിമകൾ പ്രദർശിപ്പിക്കും. പുരുഷാധിപത്യത്തിനെതിരെ ഒരു യുവതി നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന അൽബേനിയൻ ചിത്രം ഹൈവ്, മാലിയുടെ പശ്ചാത്തലത്തിലെ പ്രണയകഥ മാലി ട്വിസ്റ്റ്, എ ഹീറോ, ഫ്രാൻസ്, ബെല്ലാർഡ് ഓഫ് വൈറ്റ് കൗ,107 മദേഴ്സ് തുടങ്ങിയ ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുന്നത്.

ലൈംഗികാതിക്രമത്തിനിരയായ അദ്ധ്യാപികയുടെ ജീവിതം പ്രമേയമാക്കിയ അപർണ സെൻ ചിത്രം ദി റേപ്പിസ്റ്റ് ഉൾപ്പെടെ 50 ചിത്രങ്ങളുടെ മേളയിലെ അവസാന പ്രദർശനവും ഇന്ന് നടക്കും. ഇനെസ് മരിയ ബരിയോന്യവോയുടെ സ്പാനിഷ് ചിത്രമായ കമീലിയ കംസ് ഔട്ട് റ്റുനൈറ്റ്, അൻറ്റൊണെറ്റാ കുസിജനോവിചിന്റെ മുറിന, റഷ്യൻ ചിത്രം ക്യാപ്ടൻ വോൾകൊനോഗോവ് എസ്‌കേപ്പ്ഡ്, വിനോദ് രാജിന്റെ കൂഴങ്കൽ തുടങ്ങിയ മത്സര ചിത്രങ്ങളുടെ അവസാന പ്രദർശനവും ഇന്നാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IFFK
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.