SignIn
Kerala Kaumudi Online
Friday, 29 March 2024 5.37 PM IST

പി.എസ്.സി സർട്ടിഫിക്കറ്റ് പരിശോധന

psc

തിരുവനന്തപുരം:കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ജനറൽ മാനേജർ (പ്രോജക്ട്) (കാറ്റഗറി നമ്പർ 511/2021) തസ്തികയിലേക്ക് 25 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്കായി സി.എസ് വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ :0471 2546442.

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ മൈൻസ് (കാറ്റഗറി നമ്പർ 297/2021) തസ്തികയിലേക്ക് 30, 31 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.

ഒ.എം.ആർ പരീക്ഷ

കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ ലിമിറ്റഡിൽ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 148/2019) തസ്തികയിലേക്ക് 25 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് (മാത്തമാറ്റിക്സ്)- മലയാളം മീഡിയം (കാറ്റഗറി നമ്പർ 383/2020), എൻ.സി.എ- എസ്.സി.സി.സി., എൽ.സി./എ.ഐ, ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 369/2019, 370/2019, 371/2019) തസ്തികയിലേക്ക് 25 ന് ഉച്ചയ്ക്കുശേഷം 2.30 മുതൽ 4.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും. തിരുവനന്തപുരം ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങളിൽ അഡ്മിറ്റ് ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ സംശയനിവാരണത്തിനായി 0471 2546412 എന്ന നമ്പരിൽ ബന്ധപ്പെടണം.

കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്/കാർഷിക വികസന കർഷക ക്ഷേമവകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ, എൻ.സി.എ- എസ്.സി.സി.സി (കാറ്റഗറി നമ്പർ 505/2021, 522/2021, 475/2020) തസ്തികയിലേക്ക് 26 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

കമ്പ്യൂട്ടർ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് ക്ലാർക്ക് (ഭിന്നശേഷി വിഭാഗം), സ്റ്റെനോഗ്രാഫർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2- പട്ടികവർഗം, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (സെലക്‌ഷൻ ഗ്രേഡ്), ഓഫീസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 35/2020, 66/2020, 151/2020, 253/2020, 290/2020, 330/2020) തസ്തികകളിലേക്ക് 26 ന് ഉച്ചയ്ക്കുശേഷം 2.30 മുതൽ 4.30 ഒ.എം.ആർ പരീക്ഷ നടത്തും.

ഭക്ഷ്യസുരക്ഷ (ഗവൺമെന്റ് അനലിറ്റിക്കൽ ലബോറട്ടറി) വകുപ്പിൽ മൈക്രോബയോളജിസ്റ്റ് (കാറ്റഗറി നമ്പർ 55/2019) തസ്തികയിലേക്ക് 27 ന് ഉച്ചയ്ക്കുശേഷം 2.30 മുതൽ 4.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് (സോഷ്യൽ സയൻസ്) മലയാളം മീഡിയം, എൻ.സി.എ ഹിന്ദുനാടാർ, പട്ടികവർഗം, പട്ടികജാതി (കാറ്റഗറി നമ്പർ 448/2019, 449/2019, 203/2021, 327/2021) തസ്തികയിലേക്ക് 27 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.


വകുപ്പുതല പരീക്ഷ പുനഃക്രമീകരിച്ചു

വകുപ്പുതല പരീക്ഷ ജനുവരി 2022 ന്റെ ഭാഗമായി 31 ന് ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 3.30 വരെ (സെഷൻ 2) നടത്താനിരുന്ന മാന്വൽ ഒഫ് ഓഫീസ് പ്രൊസീജിയർ ടെസ്റ്റ് (പേപ്പർ കോഡ് 003027), കെ.എസ്.ഇ.ബി ലിമിറ്റഡിലെ മിനിസ്റ്റീരിയൽ ജീവനക്കാർക്ക് വേണ്ടി നടത്തുന്ന പരീക്ഷ - നാലാം പേപ്പർ (പേപ്പർ കോഡ് 011027), വിജിലൻസ് ഡിവിഷനിലെ മിനിസ്റ്റീരിയൽ ജീവനക്കാർക്ക് വേണ്ടി നടത്തുന്ന പരീക്ഷ - രണ്ടാം പേപ്പർ (പേപ്പർ കോഡ് 020027) (കോമൺ പേപ്പർ) പരീക്ഷകൾ അന്നേ ദിവസം രാവിലെ 9 മുതൽ 10.30 വരെ പുനഃക്രമീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.