കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാൻ നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി മാർച്ച് 29ലേക്ക് മാറ്റി. തനിക്കു വേണ്ടി ഹാജരാകാൻ സുപ്രീം കോടതി അഭിഭാഷകൻ സിദ്ധാർത്ഥ് അഗർവാളിന് കൂടുതൽ സമയം വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടതനുസരിച്ചാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ നടപടി. ഹർജിയിൽ വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്നും അടുത്തു തന്നെ താൻ വിരമിക്കുന്നതിനാൽ ഹർജി മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാമെന്നും കഴിഞ്ഞയാഴ്ച ഹർജി പരിഗണിച്ചപ്പോൾ ജസ്റ്റിസ് കെ. ഹരിപാൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചിൽ ഇന്നലെ ഹർജി വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |