ന്യൂഡൽഹി: രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യയിലെ റോഡുകൾ അമേരിക്കൻ നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാരെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ പറഞ്ഞു.റോഡ് ഗതാഗതവും ഹൈവേയും സംബന്ധിച്ച ധനാഭ്യർത്ഥന ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ഒരു രാജ്യത്തെ റോഡുകളും അവിടുത്തെ വികസനവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. അമേരിക്ക പണമുള്ള രാജ്യമാണെങ്കിലും റോഡുകൾ നല്ലതല്ലെന്ന് മുൻ പ്രസിഡന്റ് ജോൺ കെന്നഡി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ യഥാർത്ഥത്തിൽ അമേരിക്കയിലെ നല്ല റോഡുകൾ മൂലമാണ് അവർ ധനികരായത്.
രാജ്യത്തെ ആത്മനിർഭരവും ശക്തിശാലിയുമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങളുടെ ഫലമായി 2024 ഡിസംബറിന് മുൻപ് ഇന്ത്യയിലെ റോഡുകളുമായി ബന്ധപ്പെട്ട അടിസ്ഥാന വികസനം അമേരിക്കയ്ക്കു തുല്യമാക്കുമെന്ന് നിതിൻ ഗഡ്കരി ഉറപ്പു നൽകി. ഇതുവഴി തൊഴിലവസരങ്ങളും തൊഴിൽ സാദ്ധ്യതകളും കൂടുമെന്നും കാർഷിക മേഖലയും ടൂറിസവും പുരോഗതിയും കൈവരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |