ന്യൂഡൽഹി: വരുമാന നഷ്ടം നികത്താൻ ലക്ഷ്യമിട്ട് ഡൽഹിയിലെ മൂന്ന് കോർപറേഷനുകളും ലയിപ്പിക്കാനുള്ള ബിൽ അടുത്തയാഴ്ച കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ, നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ, സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ എന്നിവയാണ് ലയിപ്പിക്കുന്നത്. 2011ൽ ഡൽഹി മുനിസിപ്പൽ കോർപറേഷനെ വിഭജിച്ചാണ് മൂന്ന് കോർപറേഷനുകളാക്കിയത്. വിഭവങ്ങൾ പങ്കിടാതെയുള്ള വിഭജനം വഴി കോർപറേഷനുകൾ സാമ്പത്തിക ബാദ്ധ്യത നേരിടുകയാണെന്നും ശമ്പളം കൊടുക്കാൻ പോലും പണമില്ലെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പരാജയമുറപ്പായതാണ് ലയന നീക്കത്തിന് കാരണമെന്ന് ആംആദ്മി പാർട്ടിയും ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |