തിരുവനന്തപുരം:മൂന്നാഴ്ച പിന്നിടുന്ന പിന്നിടുന്ന സമരത്തിന്റെ ഭാഗമായി ഭിന്നശേഷിക്കരുടെ സംയുക്ത കൂട്ടായ്മയായ (ടി.ബി.എസ്.കെ) സംസ്ഥാന കമ്മറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ ശക്തിപ്രകടനം നടത്തി. ധർണയും പ്രതീകാത്മകമായി നടന്ന സ്വയം മരണം വരിക്കൽ പ്രതിഷേധവും അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകൾ വഴി താത്കാലിക ജോലി ചെയ്ത് പിരിച്ചുവിടപ്പെട്ട ഭിന്നശേഷിക്കാർക്ക് സ്ഥിരനിയമനം നൽകണമെന്നതാണ് ആവശ്യം.സംസ്ഥാന പ്രസിഡന്റ് ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആറ്റിങ്ങൽ നിസാം, ജില്ലാ ട്രഷറർ മോഹൻദാസ്, ജില്ലാ സെക്രട്ടറി സുരേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |