കോട്ടയം . ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിലെ ചെറിയ കാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രങ്ങൾ കാഴ്ചക്കാർക്ക് വിരുന്നൊരുക്കുന്നു.
കെ.എ.ഫ്രാൻസിസിന്റെ സ്മോൾ ഈസ് ബ്യൂട്ടിഫുൾ ചിത്രപ്രദർശനമാണ് കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ചിത്രകാരനും പത്രപ്രവർത്തകനുമായ ഫ്രാൻസിസിന്റെ എഴുപത്തി അഞ്ചാം പിറന്നാൾ വർഷം പ്രമാണിച്ചാണ് പ്രദർശനം. സാധാരണ ചിത്രപ്രദർശനത്തിൽ നിന്ന് വ്യത്യസ്തമായി കാണാൻ വരുന്നവർക്കെല്ലാം ചായസൽക്കാരവും ഒരുക്കിയിട്ടുണ്ടെന്നതാ്ണ് മറ്റൊരു ആകർഷണം. എല്ലാ ചിത്രപ്രദർശനങ്ങളും വലിയ കാൻവാസിലാണ് ഒരുക്കുന്നത്. സാധാരണക്കാരയവർക്ക് ചിത്രങ്ങൾ വാങ്ങുന്നതിനും സമ്മാനങ്ങൾ നൽകുന്നതിനും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഇരുന്നൂറോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. 28 സെന്റീമീറ്റർ, 20 സെന്റീമീറ്റർ വലിപ്പമാണ് ചിത്രങ്ങൾക്കുള്ളത്. ഗൃഹപ്രവേനങ്ങൾക്കും, മറ്റ് വിശേഷങ്ങൾക്കും ഇത്തരം പെയിന്റിംഗുകൾ ഗിഫ്റ്റായി നൽകുന്നത് ഇപ്പോൾ ട്രെൻഡാണ്. സമകാലിക വിഷയങ്ങൾ ഉൾപ്പെടുത്തിയ ചിത്രങ്ങളാണ് കൂടുതലും. രാവിലെ 10 മുതൽ 6 വരെയാണ് പ്രദർശനം. പ്രദർശനം കാണാൻ ഗ്രൂപ്പുകളായി വരുന്ന വിദ്യാലയങ്ങൾക്കും, മറ്റ് സ്ഥാപനങ്ങൾക്കും സൗകര്യപ്രദമായ സമയം ക്രമീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |