ബീജിംഗ്: ജി 20 കൂട്ടായ്മയിലെ സുപ്രധാന രാജ്യമാണ് റഷ്യയെന്നും ആർക്കും പുറത്താക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി ചൈന. റഷ്യയെ ജി 20യിൽ നിന്ന് പുറത്താക്കാൻ സമ്മർദ്ദം ചെലുത്തുമെന്ന് അമേരിക്ക പറഞ്ഞതിന് പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്.
അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന വേദിയാണ് ജി20യെന്നും ഇതിൽ ഉൾപ്പെട്ട ഒരു രാജ്യത്തെ പുറത്താക്കാൻ ഒരു അംഗത്തിനും അവകാശമില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാംഗ് വെൻബിൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
യുക്രെയിൻ അധിനിവേശവുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങളിൽ നിന്ന് നിരവധി ഉപരോധങ്ങൾ നേരിട്ട റഷ്യക്ക് ചൈന തുടക്കം മുതലേ നയതന്ത്ര പിന്തുണ നൽകിയിരുന്നു.
ചൈനയിലെ ശീതകാല ഒളിമ്പിക്സിന് മുന്നോടിയായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നേരത്തെ ബീജിംഗ് സന്ദർശിച്ചിരുന്നു. ഇരുരാജ്യങ്ങളിലും നിയന്ത്രണങ്ങളില്ലാത്ത സാമ്പത്തിക- രാഷ്ട്രീയ ബന്ധം തുടരുമെന്ന് കൂടികാഴ്ചക്ക് ശേഷം നേതാക്കൾ പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |